തച്ചമ്പാറ: പാലക്കാട് കോഴിക്കോട് ദേശീയപാത മാച്ചാംതോട് വളവിൽ അച്ചാർ കമ്പനിയുടെ മിനി ലോറി മറിഞ്ഞു.എതിരെ ഇരുചക്ര വാഹനത്തിൽ വരുകയായിരുന്ന ഒരു കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. ബൈക്ക് ഓടിച്ചിരുന്ന ജിയാബ് റഹ്മാൻ (34) ന് പരിക്കേറ്റു.ഇയാളെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്.കഞ്ചിക്കോട് നിന്നും അച്ചാർ കയറ്റി മലപ്പുറം പോവുകയായിരുന്ന സ്വകാര്യ കമ്പനിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത്.വളവിൽ എത്തിയതോടെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു വാഹനം. എതിരെ വണ്ടൂരിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് പെട്ടെന്ന് വെട്ടിച്ചതിനാൽ ലോറിക്കടിയിൽ പെടാതെ രക്ഷപെട്ടു.വണ്ടൂരിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയും ഭാര്യയും മകളും അടങ്ങുന്ന കുടുംബമാണ് ബൈക്കിൽ ഉണ്ടായിരുന്നത്.
ദേശീയപാത തച്ചമ്പാറ മാച്ചാംതോട് വളവിൽ അച്ചാർ കമ്പനിയുടെ മിനി ലോറി മറിഞ്ഞു
The present
0
إرسال تعليق