കരിമ്പ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് സാരഥികൾ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം
കല്ലടിക്കോട്: സാമൂഹ്യ സംസ്ക്കാരിക സർഗാത്മക രംഗത്തും സംരംഭകത്വ വികസനത്തിലും മാതൃകാപരമായ മുന്നേറ്റം നടത്തിയ ചരിത്രമാണ് കുടുംബശ്രീയുടേതെന്നുംസ്ത്രീശാക്തീകരണം മുദ്രാവാക്യം യാഥാർഥ്യമാക്കുന്നതിൽ ഏറ്റവും വലിയ സംഭാവന നൽകിയതും കുടുംബശ്രീയെന്ന് കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്രൻ പറഞ്ഞു.കരിമ്പ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ 'അരങ്ങ്' സർഗോത്സവം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഓരോ തദ്ദേശവാർഡിലും സ്ത്രീകൾ അംഗങ്ങളായ അയൽക്കൂട്ടങ്ങളാണ് കുടുംബശ്രീയുടെ അടിസ്ഥാനതലം.ഈ അയൽക്കൂട്ടങ്ങളെ ഉൾപ്പെടുത്തി, സ്റ്റേജ്-സ്റ്റേജിതര ഇനങ്ങളിലായി നിരവധി കുടുംബശ്രീ വനിതകൾ കലാവതരണം നടത്തി. അരങ്ങിലെത്തിയ പ്രതിഭകൾക്കും ഗ്രൂപ്പുകൾക്കും ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ വിജയൻ അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എച്ച്.ജാഫർ, സി ഡി എസ് ചെയർപേഴ്സൺ ശ്രീജ, വൈസ് ചെയർപേഴ്സൺ മേഴ്സി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്ന.കെ,രാധിക.പി,തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق