കല്ലടിക്കോട്:ദേശീയപാത നിർമാണത്തിന് വെട്ടിയിറക്കിയ കരിമ്പ എട്ടാം വാർഡ്, പ്രധാന പാതയോട് ചേർന്നുള്ള ഭാഗത്ത് പലപ്പോഴായി അപകടങ്ങൾ സംഭവിക്കുന്നു. രാപകലില്ലാതെ കാൽനടയാത്രകരും വാഹനങ്ങളും കടന്നുപോകുന്ന ഈ പോക്കറ്റ് റോഡിന്റെ ദുരിതാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ പോക്കറ്റ് റോഡ് കവല സ്ഥിരം അപകടക്കെണിയാകുന്നസ്ഥിതിയാണ്.റോഡ് പണി പൂർത്തിയായപ്പോൾ പറക്കാട് റോഡ് കൂടുതൽ താഴ്ചയിൽ ആയതാണ് ഇവിടുത്തെ നിരന്തര അപകടത്തിന് കാരണം.ഭാര വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാനാവാത്ത സ്ഥിതിയാണ്.ഒട്ടേറെ തവണ അധികൃതരോട് പരാതി പറഞ്ഞിട്ടും അപകടങ്ങളിൽ നിന്നും സുരക്ഷിതമാക്കാനുള്ള നടപടിയോ മറ്റോ ഉണ്ടായില്ല എന്നാണ് നാട്ടുകാരുടെ പരാതി.
إرسال تعليق