കേരള സ്റ്റുഡൻസ് കോൺഫറൻസിന് മുന്നോടിയായി വിസ്ഡം സ്റ്റുഡന്റ്സ് യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു

 

എടത്തനാട്ടുകര: 'ധർമ്മ സമരത്തിന്റെ വിദ്യാർഥി കാലം' എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി മെയ് 6 മുതൽ 10 വരെ പെരിന്തൽമണ്ണയിൽ സംഘടിപ്പിക്കുന്ന സൊല്യൂഷൻ വെർച്വൽ എക്സ്പോയുടെയും 11 ന് നടക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന യൂണിറ്റ് സമ്മേളനങ്ങൾക്ക് എടത്തനാട്ടുകര മണ്ഡലത്തിൽ തുടക്കമായി.അമ്പലപ്പാറ യൂണിറ്റ് സമ്മേളനം വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ വൈസ് പ്രസിഡന്റ്‌ ടി.കെ. ഷഹീർ അൽ ഹികമി ഉദ്ഘാടനം ചെയ്തു.വിസ്ഡം അമ്പലപ്പാറ യൂണിറ്റ് സെക്രട്ടറി ടി.കെ. മുഹമ്മദ് സക്കീർ അധ്യക്ഷത വഹിച്ചു.സ്വലാഹുദ്ദീൻ ഇബ്നു സലീം,സക്കീർ മൗലവി കാപ്പുപറമ്പ് എന്നിവർ ക്ലാസെടുത്തു. പി. മൻസൂർ സലഫി, കെ. നജീബ്,ടി.എം.ഖാലിദ്, ടി.കെ.അൻഫസ് ഇബ്നു സക്കീർ എന്നിവർ പ്രസംഗിച്ചു.കാളമഠം യൂണിറ്റ് വിദ്യാർത്ഥി സമ്മേളനം ടി.കെ.മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. സാദിഖ്‌ ബിൻ സലീം അധ്യക്ഷത വഹിച്ചു.റിയാസ് മുറിയക്കണ്ണി, പി. സലാഹുദ്ദിൻ ഇബ്നു സലീം എന്നിവർ ക്ലാസ്സെടുത്തു.കാപ്പുപറമ്പ് വിദ്യാർത്ഥി സമ്മേളനത്തിൽ ഷമീം അൽ ഹികമി, ഷഹീർ അൽ ഹികമി, അബ്ദുറസാഖ് സലഫി എന്നിവർ ക്ലാസ്സെടുത്തു.ഉപ്പുകുളം യൂണിറ്റിൽ ഫിറോസ് മുറിയക്കണ്ണി, എം. മുഹമ്മദ്‌ റാഫി, സുൽഫീകർ സ്വലാഹി എന്നിവർ ക്ലാസ്സെടുത്തു.വെള്ളിയഞ്ചേരി യൂണിറ്റ് സമ്മേളനം വിസ്ഡം മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി ഉദ്ഘാടനം ചെയ്തു.ഫൈസൽ അൽ ഹികമി, കെ. അയമു മാസ്റ്റർ എന്നിവർ ക്ലാസ്സെടുത്തു.കോട്ടപ്പള്ള ദാറുൽ ഖുർആനിൽ നടന്ന എടത്തനാട്ടുകര മണ്ഡലം സോണൽ നൈറ്റ് ക്യാമ്പ് ജില്ല സെക്രട്ടറി റിഷാദ് അൽഹികമി ഉൽഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ബിൻഷാദ് വെള്ളേങ്ങര അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ഇർഷാദ്, സലാഹുദ്ധീൻ ഇബ്നു സലീം എന്നിവർ ക്ലാസ്സെടുത്തു.വിവിധ യൂണിറ്റുകളിൽ ഒ.പി. അക്ബർ, കെ.എ. റഫീഖ്,ജിഹാദ്, പി. അസ്‌ലം,വി.ടി. ഷാസിൻ, കെ.ആഷിഫ്,അജ് വദ് ആലക്കൽ,വി.ഷാദിന് എന്നിവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم