എൻ എം എം എസ് പരീക്ഷയിൽ വിജയിച്ച പ്രതിഭകൾക്ക് അനുമോദനം നൽകി

 

തച്ചമ്പാറ : ദേശബന്ധു ഹയർസെക്കൻഡറി സ്കൂളിൽ നാഷനൽ മിൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ച 99 പ്രതിഭകളെയും സ്കോളർഷിപ്പിന് അർഹരായ 7 പ്രതിഭകളെയും മാനേജ്മെൻ്റ് അനുമോദിച്ചു. മാനേജർ വൽസൻ മഠത്തിലിൻ്റെ അധ്യക്ഷതയിൽ തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സക്കീർ ഹുസൈൻ , പ്രിൻസിപ്പൽ സ്മിത പി അയ്യങ്കുളം , ഹെഡ്മാസ്റ്റർ പി എസ് പ്രസാദ് , ജയൻ , അംബുജം , അജിത ഗുപ്ത തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم