കരിമ്പ:കരിമ്പ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളിലെ അടുക്കള മാലിന്യം സംസ്‌കരിക്കുന്നതിനായി ബയോ കമ്പോസ്റ്റ് ബിൻ വിതരണം ചെയ്തു.മാലിന്യം സംസ്കരിച്ച് ജൈവവളമാക്കാനുള്ള ഓർഗാനിക് ബയോ കമ്പോസ്റ്റ് ബിൻ വിതരണ ഉദ്ഘാടനം കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്രൻ കരിമ്പ-പള്ളിപ്പടിയിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു.എന്റെ മാലിന്യം,എന്റെ ഉത്തരവാദിത്വം,മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുക,ശുചിത്വമുള്ള വീടും നാടും എന്ന ബോധ്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിൽ,വൈയ്സ്റ്റ് ബിൻ,ബോട്ടിൽ ബൂത്ത്,മാലിന്യ ശേഖരണം തുടങ്ങി വിവിധ പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കുന്നത്. വീടുകളിലാണ് പ്രധാനമായും ബയോ കമ്പോസ്റ്റർ ബിൻ സ്ഥാപിക്കുന്നത്.വൃത്തിയുള്ളതും ഭംഗിയുള്ളതുമായ കമ്പോസ്റ്റ് ബിൻ,മാലിന്യം വളമാക്കാൻ ഉപയോഗിക്കുന്ന ഇനാക്കുലം മിശ്രിതം എന്നിവയുടെ ആദ്യഘട്ട വിതരണ ഉദ്ഘാടനം നടത്തി.ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ ജയവിജയൻ യോഗത്തിൽ അധ്യക്ഷയായി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എച്ച്.ജാഫർ,എം.മോഹനൻ,രാധിക,വിഇഒ മാരായ അജീഷ്,സുൽത്താൻ തുടങ്ങിയവർ സംസാരിച്ചു.
Post a Comment