പാലക്കാട്:അടപ്പാടിയുടെ സമഗ്ര വികസനം വികസനം ലക്ഷ്യമാക്കി ആവിഷ്‌ക്കരിച്ച 'തുണൈ' പദ്ധതി ജില്ലാ വികസന സമിതിയില്‍ അവതരിപ്പിച്ചു.ജില്ലയിലെ വിവിധ വകുപ്പുകളിലെ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ജി പ്രിയങ്ക പറഞ്ഞു.നെല്ല് സംഭരണവും സംഭരണ വില വിതരണവും വേഗത്തിലാക്കി കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെ.ഡി പ്രസേനന്‍ എം.എല്‍.എ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. എം.എല്‍.എമാരായ കെ.ബാബു രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ പ്രമേയത്തെ പിന്താങ്ങി. പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് ഉടന്‍ നടപടിയെടുക്കണമെന്നും റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍ അപകടകരമായ രീതിയില്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഉന്നയിച്ച പരാതിയില്‍ അടിയന്തര നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ടി.ഒ (എന്‍ഫോഷ്സ്മെന്റ) യോട് നിര്‍ദ്ദേശിച്ചു.
മംഗലം ഗാന്ധി സ്മാരക സ്‌കൂളിലെ കുട്ടികള്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിന് കാല്‍നടപ്പാലം നിര്‍മ്മിക്കുന്നതിന് ടെണ്ടര്‍ നല്‍കിയിട്ടുണ്ടെന്ന് പി.പി സുമോദ് എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടിയായി യോഗത്തില്‍ അറിയിച്ചു.പട്ടാമ്പി മണ്ഡലത്തിലെ റവന്യൂ ടവര്‍ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ സൈറ്റില്‍ നിന്നും എത്രയും പെട്ടെന്ന് എടുത്തു മാറ്റണമെന്ന് മുഹമ്മദ് മുഹസിന്‍ എം.എല്‍.എ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, കെ.ബാബു, പി.പി സുമോദ്, രാഹുല്‍ മാങ്കൂട്ടത്തില്‍, മുഹമ്മദ് മുഹസിന്‍, മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി,എ.ഡി.എം കെ.മണികണ്ഠന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ രത്‌നേഷ് (ഇന്‍ ചാര്‍ജ്ജ്), ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) സക്കീര്‍ ഹുസൈന്‍ വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍,തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment