ബിജെപി കരിമ്പ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

 

കല്ലടിക്കോട്: ബിജെപി കരിമ്പ മണ്ഡലത്തിലെ പഞ്ചായത്ത്‌ ഏരിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവരെ പാലക്കാട്‌ ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.കരിമ്പ ഏരിയ പ്രസിഡന്റായി ജയപ്രകാശ്.കെ.കെ, ജനറൽ സെക്രട്ടറിയായി ശിവൻ.ഒ.ആർ എന്നിവരെ നിയോഗിച്ചു.കല്ലടിക്കോട്,തച്ചമ്പാറ,കാരാകുറുശ്ശി, കാഞ്ഞിരപ്പുഴ, പൊറ്റശ്ശേരി ഏരിയയിലും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തിട്ടുണ്ട്.പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പുതിയ പ്രവർത്തന പദ്ധതികൾ തുടങ്ങിക്കഴിഞ്ഞു.സാധാരണക്കാരുടെ ജീവിത പുരോഗതിയെ ലക്ഷ്യംവച്ചുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നേട്ടം എല്ലാവരിലേക്കും എത്തിച്ചേരുന്നതിന് പ്രാദേശികമായി പ്രവർത്തിക്കുമെന്ന് കരിമ്പ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post