കരിമ്പ ഗവ:ഹയർ സെക്കന്ററി സ്കൂൾ അമ്പതാം വാർഷികത്തോട നുബന്ധിച്ച് രണ്ട് നിർധന കുടുംബങ്ങൾക്ക് വീട് നിർമിക്കുന്ന ഫണ്ടിലേക്ക് ധനസമാഹരണത്തിന് നടത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പ് സ്കൂൾ അങ്കണത്തിൽ നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ മാസ്റ്റർ ആദ്യ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് കെ.രാധാകൃഷ്ണൻ അധ്യക്ഷനായി.സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷ വേളയിൽ മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് സഹപാഠിക്ക് വീട് നിർമാണം എന്ന ജീവകാരുണ്യ പദ്ധതി.ഇതിനായി നടത്തിയ ധന സമാഹരണവും,സമ്മാന കൂപ്പൺ വിതരണവും വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും, സഹകരണത്തോടെ പൂർത്തിയാക്കുകയായിരുന്നു.കൂപ്പൺ നറുക്കെടുപ്പിൽ പി ടി എ-എസ് എം സി അംഗങ്ങൾ സ്പോൺസർ ചെയ്ത ഒന്നാം സമ്മാനം രണ്ടു ഗ്രാം സ്വർണനാണയം സി.സതീഷിന് ലഭിച്ചു.രണ്ടാം സമ്മാനം വാഴമ്പുറം ചുണ്ടങ്ങാത്ര ജ്വല്ലറിയുടെ ഡയമണ്ട് മോതിരം മോളി ജോർജ്,ശിരുവാണി ഫർണിച്ചർ കൊട്ടാരം നൽകുന്ന മൂന്നാം സമ്മാനം കൊട്ടഊഞ്ഞാൽ രോഹിണി,മുറവഞ്ചേരി ഫർണിച്ചർ നൽകുന്ന നാലാം സമ്മാനം ഡ്രസ്സിങ് ടേബിൾ ജ്യോതി പാലളം എന്നിവർക്ക് ലഭിച്ചു.കൂപ്പൺ എടുക്കുന്നവരിൽ ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ സ്വന്തമാക്കുന്ന പദ്ധതിയിൽ ആകെ 23 വിലപ്പെട്ട സമ്മാനങ്ങൾ നൽകി.ഹയർസെക്കന്ററി പ്രിൻസിപ്പൽ ബിനോയ്.എൻ.ജോൺ,ഹൈസ്കൂൾ പ്രധാന അധ്യാപകൻ ജമീർ.എം,കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യുസഫ് പാലക്കൽ,ഗ്രാമ പഞ്ചായത്ത് അംഗം അനിത,അധ്യാപകരായ ഭാസ്ക്കരൻ,സദാശിവൻ, അജയ്,ഷീബ,രാജേഷ്,ഷീബ,ശ്രീജ,പ്രവീൺ.കെ.സി,അച്ചു മാഷ്,പിടിഎ എക്സിക്യൂട്ടീവ് അംഗം കെ.വി.ഷാഹിദ,യൂസഫ്, പ്രിൻസി,അസ്മ,ഷാനവാസ്,തുടങ്ങിയവർ നറുക്കെടുപ്പിന് നേതൃത്വം നൽകി.
Post a Comment