മണ്ണാർക്കാട് താലൂക്കിൽ വിവിധ കേന്ദ്രങ്ങളിൽ ഈദ് ഗാഹുകൾ സജ്ജമായി

 

മണ്ണാർക്കാട്: ഒരു മാസത്തെ വ്രതത്തിലൂടെ ആര്‍ജിച്ചെടുത്ത ആത്മീയ അനുഭൂതിയുടെ പരിസമാപ്തിയില്‍ ലഭിക്കുന്ന പരമാനന്ദമായി വീണ്ടും ചെറിയ പെരുന്നാള്‍. കെഎൻഎം ഈദ് ഗാഹുകളുംപെരുന്നാൾ നമസ്കാര സമയങ്ങളും പ്രഖ്യാപിച്ചു.കെ.എൻ.എം മണ്ണാർക്കാട് മണ്ഡലത്തിനു കീഴിൽ ചെറിയ പെരുന്നാൾ ദിനത്തിൽ, വിവിധ ഭാഗങ്ങളിലായി നടക്കുന്ന പെരുന്നാൾ നമസ്കാര വിവരങ്ങൾ താഴെ പറയുംപ്രകാരമാണ്. മണ്ണാർക്കാട് ടൗൺ -ഈദ് ഗാഹ് (കോടതിപ്പടി മുല്ലാസ് ഗ്രൗണ്ട് )രാവിലെ 7ന്,നേതൃത്വം :നൂഹ് സ്വലാഹി.ആര്യമ്പാവ് -ഈദ് ഗാഹ് രാവിലെ 7ന്,നേതൃത്വം: യൂസുഫ് ഫാറൂഖി.കൊടക്കാട് - ഈദ് ഗാഹ്,രാവിലെ 7ന്  നേതൃത്വം:ഇബ്റാഹീം സ്വലാഹി.നാട്ടുകൽ -ഈദ് ഗാഹ് (പി ടി എം എ എൽ പി സ്കൂൾ ഗ്രൗണ്ട് )രാവിലെ 7.15 ന്. നേതൃത്വം :മുഹമ്മദ് അഷറഫ് സ്വാലാഹി.ചിറക്കൽപ്പടി -ഈദ് ഗാഹ് (ഫലാഹ് ഗ്രൗണ്ട് ), രാവിലെ 7.15 ന്,നേതൃത്വം : നാസർ സുല്ലമി.ചൂരിയോട് - ഈദ് ഗാഹ്  7.30ന്.നേതൃത്വം:നസീർ സ്വലാഹി,തച്ചമ്പാറ -ഈദ് ഗാഹ്  7.30 ന്നേതൃത്വം :ഷറഫുദ്ദീൻ മൗലവി.കല്ലടിക്കോട് -ഈദ് ഗാഹ് (സലഫി സ്ക്വയർ ഗ്രൗണ്ട് ) രാവിലെ 7ന് നേതൃത്വം: നവാസ് സ്വലാഹി.വാഴമ്പുറം - ഈദ് ഗാഹ് (എ എം യു പി സ്കൂൾ ഗ്രൗണ്ട് ) 7.30 ന് നേതൃത്വം : മുഹമ്മദാലി സ്വലാഹി.കാരാകുർശ്ശി -ഈദ് ഗാഹ് (വലിയട്ട എൽ പി സ്കൂൾ ഗ്രൗണ്ട് )7:30 ന് നേതൃത്വംഇല്യാസ് മൗലവി.എളമ്പുലാശ്ശേരി -സലഫി മസ്ജിദ്.7.30 ന്നേതൃത്വം: മുസ്തഫ സ്വലാഹി. അഗളി -സലഫി മസ്ജിദ്രാവിലെ 8ന്,നേതൃത്വം : മുഹമ്മദാലി അൻസാരി.

Post a Comment

Previous Post Next Post