തച്ചമ്പാറ:ആരോഗ്യ തരംഗം 2025 മഴയൊരുക്കം തച്ചമ്പാറ ഗ്രാമപഞ്ചായത്തിന്റെയും കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ മഴക്കാലപൂർവ്വ പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനവും ഇന്റർ സെക്ടറിൽ മീറ്റിങ്ങും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു നിർവഹിച്ചു.വൈസ് പ്രസിഡന്റ് ശാരദ പുന്നക്കല്ലടി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബൂബക്കർ മുച്ചിരിപ്പാടം സ്വാഗതം ആശംസിച്ചു. യോഗത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഒ നാരായണൻകുട്ടി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തനൂജ രാധാകൃഷ്ണൻ,വാർഡ് മെമ്പർമാരായ ഷെഫീക്ക്, ബിന്ദു കുഞ്ഞിരാമൻ,രാജി ജോണി, മല്ലിക കൃഷ്ണൻകുട്ടി എന്നിവർ ആശംസകൾ അറിയിച്ചു കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അനീഷ് സേതുമാധവൻ വിഷയ അവതരണം നടത്തി. മഴയൊരുക്കം എന്ന പരിപാടി ഓരോ വാർഡുകളിലും നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ബെർലിറ്റും , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അരുണയും വിശദീകരിച്ചു.വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് നാസർ തേക്കത്ത് സംസാരിച്ചു.യോഗത്തിൽ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ജിപിഎച്ച് എൻ ന്മാർ , എം എൽ എസ് പി കൾ , ആശാ പ്രവർത്തകർ, സ്കൂളുകളിലെ പ്രഥമ അധ്യാപകർ ഹരിത കർമ്മ സേന കോഡിനേറ്റർ ജീന എന്നിവർ പങ്കെടുത്തു. യോഗത്തിന് ജൂനിയർ ഇൻസ്പെക്ടർ ജ്യോതിഷ നന്ദി അറിയിച്ചു.
മഴക്കാലപൂർവ്വ പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു
The present
0
Post a Comment