എടത്തനാട്ടുകര: നല്ലപാഠം ജില്ല അവാർഡ് പ്രഖ്യാപിച്ചപ്പോൾ വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ നല്ലപാഠം കോ-ഓർഡിനേറ്റർമ്മാരായ സി മുഹമ്മദാലിയും എ.പി ആസിം ബിൻ ഉസ്മാനും മൂന്നാം തവണയും ജില്ലയിലെ മികച്ച അധ്യാപക കോ-ഓർഡിനേറ്റർമ്മാർക്കുള്ള അവാർഡ് കരസ്ഥമക്കി. ജില്ലാ പുരസ്കരം വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ രണ്ടാം തവണയും കരസ്ഥമാക്കി. മുൻപ് 2022-23, 2023-24 എന്നീ വർഷങ്ങളിലാണ് ഇവർ ജില്ലയിലെ മികച്ച കോ-ഓർഡിനേറ്റർമ്മാരായത്. മികച്ച ജില്ല കോ-ഓർഡിനേറ്റർമ്മാർക്ക് 5000 രൂപ വീതവും ഫലകവും ലഭിക്കും. 4 സഹപാഠികൾക്കായി മൂന്ന് വീട് നിർമ്മിച്ച് നൽകിയതും 12 കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിനായി അര ഏക്കർ സ്ഥല കൈമാറ്റം തുടങ്ങി വായന, ആരോഗ്യം, ശുചിത്വം, കാർഷികം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാണ് പുരസ്കാരം ലഭിച്ചത്. കഴിഞ്ഞ വർഷം നല്ലപാഠം ജില്ലാ പുരസ്കാരം നേടാൻ വിദ്യാലത്തിനു കഴിഞ്ഞു.
സി മുഹമ്മദാലിയും എ.പി ആസിം ബിൻ ഉസ്മാനും മൂന്നാം തവണയും ജില്ലയിലെ മികച്ച നല്ലപാഠം അധ്യാപക കോ-ഓർഡിനേറ്റർമ്മാർക്കുള്ള അവാർഡ് കരസ്ഥമാക്കി.
The present
0
Post a Comment