സ്നേഹത്തിന്റെ വരകൾ. വിരമിക്കുന്ന അധ്യാപകർക്ക് കുട്ടികൾ ഛായാചിത്രം സമ്മാനിച്ചു

 

ഒറ്റപ്പാലം:അറിവ് പകർന്ന അധ്യാപകരെ നെഞ്ചകത്തും ഒപ്പം കാൻവാസിലും പകർത്തി വല്ലപ്പുഴ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ.ഈ അധ്യയന വർഷം വിദ്യാലയത്തിൽ നിന്നും വിരമിക്കുന്ന പി.എസ് ജയ, കെ.ഉണ്ണി, പി.സുരേഷ് കുമാർ, എൻ.കെ ഹുസൈൻ, കെ.കെ ജ്യോതി, എൻ.പി ദേവകി, പി.കെ നിർമല എന്നീ ഏഴ് അധ്യാപകരുടെ ഛായാചിത്രങ്ങൾ വരച്ചാണ് ടീച്ചേഴ്സിന് സമ്മാനിച്ചുത്.വല്ലപ്പുഴ സ്കൂൾ പഠനോത്സവത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ ചിത്രകലാ ക്ലബ് വിദ്യാർഥികളായ ഫാത്തിമ ശിഫ, ഹംന നസ്‌റിൻ, ആദിദേവ് എന്നിവരും പൂർവ്വ വിദ്യാർത്ഥികളായ കെ.പി മുസ്തഫ,ആശ എന്നിവരുമാണ് മിഴിവാർന്ന ഛായാചിത്രങ്ങൾ വരച്ചത്. കലാ വിഭാഗം അധ്യാപകരായ അബ്ദുസ്സലാം,ഹർഷ,വിനീത എന്നിവർ നേതൃത്വം നൽകി.പ്രിൻസിപ്പൽ ബി.ഷീജ, ഹെഡ് മാസ്റ്റർ പി.സുന്ദരൻ, സ്കൂൾ മാനേജർ വി.എൻ പ്രസാദ്, പി.ടി.എ വൈസ് പ്രസി. റാസി, സ്റ്റാഫ് സെക്രട്ടറി എം.മിനി, ബി ആർ സി പ്രതിനിധി രേഖ, അദ്ധ്യാപകരായ എച്ച്.ബിനു, 

അബ്ദുസലാം,സുനില എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post