മുണ്ടൂർ:വിദ്യാഭ്യാസ മേഖലയിൽ മുണ്ടൂർ പ്രദേശത്തിന് അഭിമാനമാണ് എൻ എൻ എം ബി സ്കൂൾ.മുണ്ടൂരിലോ സമീപ പ്രദേശങ്ങലിലോ ഒരു വിദ്യാലയം ഇല്ലാതിരുന്ന കാലത്ത് വിദ്യാഭ്യാസ പ്രേമിയും ആയുർവേദ പണ്ഡിതനുമായ മഠത്തിൽ പൊന്നേത്ത് നാരായണൻ നായർ സ്ഥാപിച്ച ഈ വിദ്യാലയം എല്ലാ വിഭാഗം ജനങ്ങളിലേക്കും അക്ഷര വെളിച്ചം പകരാനായി.ഏതാണ്ട് എഴുപതാണ്ടിന്റെ മഹിതമായ പാരമ്പര്യം ഉയർത്തിപ്പിടിച്ചു നിൽക്കുന്ന പൊന്നേത്ത് സ്കൂൾ ആധുനികവും നവീനവുമായ കാഴ്ചപ്പാടോടെ അഡ്വ.ദിനേശ് കുമാറിന്റെ മാനേജ്മെന്റിന് കീഴിലാണ് ഇപ്പോൾ സജീവ സാന്നിധ്യമാകുന്നത്.ബഹുനില കെട്ടിടവും ആധുനിക രീതിയിൽ ശീതീകരിച്ച ക്ലാസ് മുറികളും ഫുട്ബോൾ ടർഫും ഉടൻ സഫലമാക്കും.സ്കൂൾ സിലബസിനൊപ്പം ജീവിത പാഠം കൂടി പകർന്ന് നൽകുന്ന സമർപ്പിതരായ അധ്യാപകരാണ് ഈ വിദ്യാലയത്തിന്റെ മറ്റൊരു മേന്മ.കുട്ടികൾക്ക് മാനസിക ശാരീരിക ഉല്ലാസത്തിന് അവസരം നൽകുന്നു.വിദ്യാർത്ഥികൾക്ക് പഠനനിലവാരം ഉയർത്താൻ പ്രത്യേകം പരിശീലനം നൽകി വരുന്നു.കെ.സുരേഷ് പ്രധാന അധ്യാപകനും ജാഫർ പി.എച്ച്. പിടിഎ പ്രസിഡന്റുമാണ്.രക്ഷിതാക്കളുടെ അകമഴിഞ്ഞ പിന്തുണ ഈ വിദ്യാലയത്തിന് കരുത്ത് പകരുന്നു.ഏപ്രിൽ 6 ഞായർ നടക്കുന്ന വിദ്യാലയത്തിന്റെ അറുപത്തി ഒമ്പതാം വാർഷികം മികവിന്റെ പടവുകൾ താണ്ടാൻ ഈ വിദ്യാലയത്തിന് കൂടുതൽ ആവേശം നൽകുമെന്ന് പ്രത്യാശിക്കാം.
Post a Comment