കിഡ്നി രോഗികളെ സഹായിക്കാൻ കാരുണ്യപാതയിൽ ഇൻഷാസ് ബസ്

 

എടത്തനാട്ടുകര:കഴിഞ്ഞ 14 വർഷക്കാലമായി കേരളത്തിൽ അങ്ങോളമിങ്ങോളം ബസ് സർവീസ് രംഗത്ത് നിറസാന്നിധ്യമായ ഇന്‍ഷാസ് ഗ്രൂപ്പ് വീണ്ടും ചരിത്രം കുറിക്കുകയാണ്. ബസ് സർവീസ് രംഗത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടി മാതൃക കാണിക്കാം എന്ന് ആദ്യമായി തുടക്കം കുറിച്ച ഇന്ഷാസ് ഗ്രൂപ്പ്കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടുകൂടി എടത്തനാട്ടുകര സ്വദേശിയായ പാറോക്കോട് ഫിറോസിന്റെ ഉടമസ്ഥതയിലുള്ള ഇൻഷാസ് ട്രാൻസ്പോർട്ട് ജീവകാരുണ്യ പ്രവർത്തനരംഗത്ത് ഇതര ബസ് സർവീസുകൾക്കും മറ്റ് സംഘടനകൾക്കും ഏറെ മാതൃകയായി. കോഴിക്കോട് എടത്തനാട്ടുകര റൂട്ടിൽ ഓടുന്ന മാർച്ച് 27 തീയതി സർവീസിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും ഡയാലിസ് സെൻററിന് കൈമാറും മുൻവർഷങ്ങളിലും പാലിയേറ്റീവ് മറ്റു ജീവകാരുണ്യ പ്രസ്ഥാനങ്ങൾക്ക് സമാന രീതിയിൽ വിഭവസമാഹരണം നടത്തി വലിയ തുക കൈമാറിയിട്ടുണ്ട്. ഇൻശാസ് ഗ്രൂപ്പ് ബസ്സിൽ ജോലിചെയ്യുന്ന മുഴുവൻ ജീവനക്കാരും ഇന്നേദിവസം വരുമാനം ഡയാലിസിസ് സെന്ററിന് കൈമാറും.

എടത്തനാട്ടുകരയിൽ നിന്ന് തുടക്കം കുറിച്ച ബസ് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാനവാസ് പടുവൻപാടൻ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു പഞ്ചായത്ത് അംഗം അലി മടത്തൊടി,മറ്റ് സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിലെ ഒട്ടനവധി വ്യക്തിത്വങ്ങൾ സംബന്ധിച്ച ചടങ്ങിൽ ബസ് ജീവനക്കാരായ കണ്ടക്ടർ അനസ്, ഫിറോസ്,അബ്ദുൽ മജീദ്,ഡ്രൈവർ നാണി അബ്ദുപ്പ,ഷാജി മാനു ചാരിറ്റി പ്രവർത്തകൻ കോയ ഒലിപ്പുഴ തുടങ്ങിയവർ കാരുണ്യം യാത്രക്ക് നേതൃത്വം നൽകി

Post a Comment

Previous Post Next Post