ഇന്ത്യയുടെ മതനിരപേക്ഷ ഘടനക്ക് ഭീഷണി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനകീയ പ്രതിരോധ സദസ്സ് നടത്തി

 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലനല്ലൂരിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധ സദസ്സ്  എ പി അഹമ്മദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അലനല്ലൂർ :തളരാത്ത പോരാട്ട വീര്യം, ആവേശമായി ജനകീയ പ്രതിരോധ സദസ്സ്.പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലനല്ലൂരിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധ സദസ്സ് മികച്ച പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ  
എ.പി.അഹമ്മദ് ഉത്ഘാടനം ചെയ്തു.പൗരത്വബിൽ മുസ്ലിംകൾക്കെതിരാണെന്ന് മാത്രം കരുതരുത്.ഇന്ത്യയുടെ മതനിരപേക്ഷ ഘടനയ്ക്ക് ഭീഷണിയാണ് ഈ നിയമം. ഇപ്പോൾ വന്ന ഭേദഗതി പ്രകാരം ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്താൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ബുദ്ധ, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് പൗരത്വം ലഭിക്കും. മുസ്ലിംകൾ പുറത്താകും.  ഇപ്പോൾ ഈ നിയമ ഭേദഗതി അസമിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ഭാവി അനിശ്ചിതത്തിലാക്കും ഇത് വലിയ ഗൗരവമുള്ള കാര്യം തന്നെയാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും ദളിതുകളും ഗോത്രവർഗങ്ങളും ഇതിന്റെ ദുരിതം അനുഭവിക്കേണ്ടി വരും.പൗരത്വം തെളിയിക്കൽ ഓരോരുത്തരുടെയും ബാധ്യതയായി മാറും. പ്രഭാഷകർ പറഞ്ഞു.
   കൊങ്ങശ്ശേരി വിജയകുമാർ അധ്യക്ഷനായി.സിപിഎം നേതാവും പൊതുപ്രവർത്തകനുമായ സുദർശനൻ മാസ്റ്റർ,പാലോട് മണികണ്ഠൻ,സി കെ അബ്ദുറഹ്മാൻ,സംഘാടക സമിതി ചെയർമാൻ സി ജയൻ, സുബ്രഹ്മണ്യൻ,പത്മനാഭൻ,കരീം അലനല്ലൂർ,രസ്ജീഷ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.സംഘാടക സമിതി കൺവീനർ കെ കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു.അലനല്ലൂർ എസ് കെ ആർ ഹാളിൽ സംഘടിപ്പിച്ച പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Post a Comment

أحدث أقدم