കോങ്ങാട് : ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ ഗീവർഗീസ് സഹദായുടെയും സംയുക്ത തിരുനാൾ ഏപ്രിൽ 5,6,7 തീയതികളിൽ നടത്തപ്പെടുന്നു.ഏപ്രിൽ 5 വൈകുന്നേരം 5 മണിക്ക് പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന റവ. ഫാ. ജോൺ മാക്കപ്പള്ളി, റവ. ഫാ. കുര്യാക്കോസ് നെല്ലാട്ട്, റവ. ഫാ.ജോസഫ് കാപ്പിൽ എന്നിവർ ചേർന്ന് ആഘോഷമായ വിശുദ്ധ കുർബാന നടത്തി. തുടർന്ന് ഭക്ത സംഘടനകളുടെ വാർഷികവും, കലാപരിപാടിയും നടന്നു.ഏപ്രിൽ 6 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ലേബർ സ്കൂളിലെ ഇടവക കുരിശടിയിൽ, സന്ധ്യ പ്രാർത്ഥന തിരുനാൾ തിരുനാൾ സന്ദേശം, ഭക്തിനിർഭരവും വർണ്ണശബലവുമായ പ്രതിക്ഷണം ദേവാലയത്തിലേക്ക്. തുടർന്ന് ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.ഏപ്രിൽ 7 ഞായറാഴ്ച രാവിലെ 9:30ക്ക് മൂവാറ്റുപുഴ രൂപത അധ്യക്ഷൻ മാർ തെയഡോഷ്യസ് പിതാവിന് സ്വീകരണവും, തിരുനാൾ കുർബാനയും, ആദ്യകുർബാന സ്വീകരണം ഉണ്ടായിരിക്കുന്നതാണ്.

إرسال تعليق