മണ്ണാർക്കാട് ഫയർ ഡേ വാരാചരണം ജനങ്ങൾക്കിടയിൽ ശ്രദ്ധേയമായി

 

മണ്ണാർക്കാട്:ദേശീയ അഗ്നിശമനസേനാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് തുടങ്ങിയ റോഡ് ഷോ വട്ടമ്പലം ജംഗ്ഷൻ, ചുങ്കം ജംഗ്ഷൻ, കുമരമ്പത്തൂർ ജംഗ്ഷൻ, എംഇഎസ് കല്ലടി കോളേജ് വഴി കുന്തിപ്പുഴ ബൈപ്പാസ് ജംഗ്ഷനിൽ എത്തി. ഫയർ സ്റ്റേഷൻ ജീവനക്കാരും സിവിൽ ഡിഫൻസ് ആപത്താമീത്ര വളണ്ടിയേഴ്സും ചേർന്ന് പൊതുജനങ്ങൾക്കിടയിൽ അഗ്നി പ്രതിരോധ മാർഗങ്ങൾ എങ്ങനെ നടത്തണമെന്ന് കുറിച്ചും, വിവിധ അപകടങ്ങൾ സംഭവിക്കുമ്പോൾ നാം എങ്ങനെ അതിനെ പ്രതിരോധിക്കണമെന്നതിനെക്കുറിച്ചുമുള്ള ലഘു ലേഖകൾ വിതരണം ചെയ്തു.സ്റ്റേഷൻ ഓഫീസർ സുൽഫിസ് ഇബ്രാഹിം റോഡ് ഷോ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. കെ. ഗോവിന്ദൻകുട്ടി സ്വാഗതം അറിയിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി. ജയരാജൻ റോഡ് ഷോയിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.അപത്താമിത്ര കോഡിനേറ്റർമാരായ കെ ശ്രീജേഷ്,വി സുരേഷ് കുമാർ. സിവിൽ ഡിഫൻസ് ടീം ലീഡർ മുഹമ്മദ് കാസിം, ലിജി ബിജു. അപ്ത മിത്ര ടീം ലീഡർ മുഹമ്മദ്‌ ഷാഫി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post