കേരളത്തിലേക്ക് ഡബിൾ ഡക്കർ ട്രെയിൻ വന്നു; ഓടുന്നത് ഈ റൂട്ടിൽ

 

പാലക്കാട് - പൊളാച്ചി -കോയമ്പത്തൂർ റെയിൽവേ ലൈനിൽ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന് നടത്തി. നിലവിൽ ബാംഗ്ലൂർ - കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഉദയ് ഡബിൾ ഡെക്കർ ട്രെയിനാണ് കോയമ്പത്തൂർനിന്നും പൊളാച്ചിവഴി പാലക്കാട് ജംഗ്ഷനിലേക്ക് നീട്ടുന്നതിന്റെ ഭാഗമായുള്ള ട്രയൽ റൺ നടത്തിയത്. രാവിലെ 8ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട  ഉദയ എക്സ്പ്രസ് (നമ്പർ 22665/66) 10.45ന് പാലക്കാട് ടൗൺ സ്റ്റേഷനിലും 11.05ന് പാലക്കാട് ജംഗ്ഷനിലും എത്തി. 11.55നുള മടക്കസർവീസ് ഉച്ച കഴിഞ്ഞ് 2.20ന് കോയമ്പത്തൂരിൽ  എത്തുന്നതോടെ പരീക്ഷണയോട്ടം പൂർത്തിയാകും. ഉദയ് എക്സ്പ്രസ് കോയമ്പത്തൂർ മുതൽ ബാംഗ്ലൂർ വരെ 432 കിലോമീറ്റർ ദൂരമാണ് സർവീസ് നടത്തുന്നത്. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിനിന് കോയമ്പത്തൂർ നോർത്ത്, തിരുപ്പൂർ,ഈറോഡ്, സേലം, തിരുപ്പത്തൂർ,കുപ്പം, കെ.ആർ.പുരം, ബെംഗളൂരു സിറ്റി എന്നിങ്ങനെ 9 സ്റ്റോപ്പുകളാണുള്ളത്. കോയമ്പത്തൂർ മുതൽ പൊള്ളാച്ചിവരെ 45 കിലോമീറ്ററും പൊളാച്ചി പാലക്കാട് 45 കൂടി 90 കിലോമീറ്റർ ദൂരം സഞ്ചരിച്ച് സ്ഥിരം സർവീസ് തുടങ്ങിയാൽ ബെംഗളൂരു ഉൾപ്പെടെ അന്യസംസ്ഥാനങ്ങളിലെ മലയാളികൾക്കും ട്രെയിൻ ഏറെ ഗുണകരമാകും. കണക്ഷൻ ട്രെയിനുകളിലൂടെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുളവർക്കും ഈ ഡബിൾ ഡക്കർ ട്രെയിൻ പ്രയോജനപ്പെടുത്താനാകും. റെയിൽവേയ്ക്ക് മികച്ച വരുമാനവുമാകുന്ന ട്രെയിനിന്റെ പരീക്ഷണയോട്ടം ഏറെ പ്രതീക്ഷയാണ് നൽകുന്നത്. ട്രയൽ റൺ ഇങ്ങനെ: 

രാവിലെ 08.00 കോയമ്പത്തൂർ, 08.15 പോത്തന്നൂർ, 08.35 കാണിത്ത് കടവ്, 09.00 പൊളാച്ചി, 09.45 മീനാക്ഷീപുരം, 10.00 മുതലമട, 10.15 കൊല്ലങ്കോട്,

10.30പുതുനഗരം, 10.45 പാലക്കാട്

ടൗൺ, 11.05 പാലക്കാട് ജംഗഷൻ.

11.55 പാലക്കാട് ജംഗഷൻ, 11.50

പാലക്കാട് ടൗൺ, 12.05 പുതുനഗരം,

12.20 കൊല്ലങ്കോട്, 12.35 മുതലമട,

12.50 മീനാക്ഷീപുരം, 13.00 പൊള്ളാച്ചി,

14.00 കിണഞ്ഞ് കടവ്, 14.20 പോത്തന്നൂർ, 14.40 കോയമ്പത്തൂർ.


Post a Comment

Previous Post Next Post