തെരുവുവിളക്കുകൾ നന്നാക്കാത്തതിൽ പ്രതിഷേധം

 

കുമരംപുത്തൂർ :പഞ്ചായത്തിലെ കേടായ തെരുവുവിളക്കുകൾ പുന:സ്ഥാപിക്കാത്തതിനെ തുടർന്ന് പ്രതിഷേധവുമായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ  കുമരംപുത്തൂർ കെ.എസ്.ഇ.ബി.ഓഫിസിലെത്തി. നിലാവ് പദ്ധതിയിലെ തെരുവുവിളക്കുകൾ കഴിഞ്ഞ മൂന്ന് മാസത്തിലധികമായി പ്രവർത്തിക്കുന്നില്ലെന്ന് കാണിച്ച് അധികൃതർക്ക് ഗ്രാമ പഞ്ചായത്ത് കത്ത് നൽകിയിരുന്നു. നിലവിൽ നൂറോളം തെരുവു വിളക്കുകളാണ് കേടായി കിടക്കുന്നത്.തുടർന്ന്കെ.എസ്.ഇ.ബി.മണ്ണാർക്കാട് ഡിവിഷൻ എക്സിക്യുട്ടിവ് എഞ്ചിനീയർ എസ്.മൂർത്തി, അസി.എഞ്ചിനീയർ ബാലഗോപാൽ എന്നിവരുമായി ചർച്ച നടത്തി നേരത്തെ റിപ്പോർട്ട് ചെയ്ത തകരാറിലായ ലൈറ്റുകൾ അടിയന്തരമായി പുന:സ്ഥാപിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് ജനപ്രതിനിധികൾ പിരിഞ്ഞ് പോയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത്, വൈസ് പ്രസിഡന്റ് റസീന വറോടൻ, സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂർ,ഇന്ദിര മാടത്തുംപള്ളി,അംഗങ്ങളായ കെ.കെ.ലക്ഷ്മിക്കുട്ടി,കാദർകുത്തനിയിൽ,ടി.കെ.ഷമീർ,മേരിസന്തോഷ്,ഡി.വിജയലക്ഷ്മി, അജിത്ത്,രുഗ്മണി,ഷരീഫ് ചങ്ങലീരി, ഉഷ വള്ളുവമ്പുഴ, വിനീത, ശ്രീജ, ഹരിദാസൻ ആഴ് വാഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

Previous Post Next Post