മുണ്ടൂർ: പാലക്കാട് കോഴിക്കോട് ദേശീയപാത മുണ്ടൂർ ജംഗ്ഷനിൽ വാഹനാപകടം. തമിഴ്നാട് രജിസ്ട്രേഷനുള്ള ചിരട്ട കയറ്റി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ 1: 30 ആയിരുന്നു അപകടം സംഭവിച്ചത്.അപകടം സംഭവിച്ചത് തുടർന്ന് ലോറിയിൽ നിന്ന് ഡീസലും ഓയിലും ലീക്കായി റോഡിലൂടെ പോകുകയും ഫയർഫോഴ്സ് സ്ഥലത്തെത്തി വേണ്ട നടപടികൾ എടുക്കുകയും ചെയ്തു. ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് കാര്യമായി പരിക്കുകളൊന്നുമില്ല വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മുണ്ടൂർ ജംഗ്ഷനിൽ വാഹനാപകടം
The present
0
Post a Comment