തിരുനാരായണപുരം ഉത്രത്തിൽ കാവിൽ ഭരണി വേല കൊടിയേറി. തന്ത്രി ഈക്കാട്ടുമനക്കൽ നാരായ ണൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വ ത്തിലായിരുന്നുകൊടിയേറ്റം.ഏപ്രിൽ 10നാണ് ഭരണി വേല. നാളെ വൈകീട്ട് നാലിന് തിരഞ്ഞെടുക്കപ്പെട്ട 101 പേർ ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും. സമ്മേളനം എം.ആർ.മുരളി ഉദ്ഘാടനം ചെയ്യും. 6 ന് വൈകീട്ട് 7ന് നൃത്ത ന്യത്യ ങ്ങൾ, 7 ന് വൈകീട്ട് 7ന് നാടൻപാട്ട്, 8 ന് വൈകിട്ട് 4ന് ചെറിയാറാട്ട് വേല, വൈകീട്ട് 7 ന് പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള, 9 ന് വലിയാറാട്ട്. വൈകിട്ട് 5ന് വലിയാറാട്ട് വേല, രാത്രി 10 ന് തായമ്പക, തുടർന്ന് രാത്രി വേലകൾ, കാള വേലകൾ, 10 ന് ഭരണി വേല. രാവിലെ കളഭാഭിഷേകം, വൈകീട്ട് 4ന് വിഷ്ണു ക്ഷേത്രത്തിൽ തായമ്പക, ദേവസ്വം വേലപുറപ്പെടൽ, പാനയിറ ക്കം, കുതിര, കാള, തട്ടിന്മേൽക്കൂത്ത് ക്ഷേത്രം വലം വെയ്ക്കൽ, അഞ്ചു മണിയോടെ ദേശ വേലകൾ ഗജവീരൻ മാരുടെയും പഞ്ചവാദ്യത്തിൻ്റെയും മേളത്തിൻ്റെയും അകമ്പടിയോടെ ക്ഷേത്രസന്നിധിയിലെത്തും.40 ഗജ വീരൻമാർ അണിനിരക്കും. ദേശ വേല കളുടെ ക്രമപ്രകാരമുള്ള ക്ഷേത്ര വല ത്തിന് ശേഷം ഡിജിറ്റൽ വെടിക്കെട്ടു ണ്ടാകും.
ഉത്രത്തിൽ കാവിൽ ഭരണി വേല കൊടിയേറി:ഭരണി വേല ഏപ്രിൽ 10ന്
The present
0

إرسال تعليق