തച്ചമ്പാറ ഗ്രാമ പഞ്ചായത്തിൽ പുതുതായി ആരംഭിച്ച ജന സേവന കേന്ദ്രത്തിൻറെയും ക്യാൻ്റീൻൻ്റെയും ഉദ്ഘാടനം എം.എൽ. എ അഡ്വ .കെ ശാന്തകുമാരി നിർവഹിച്ചു.

 

തച്ചമ്പാറ :തച്ചമ്പാറ ഗ്രാമ പഞ്ചായത്തിൽ പുതുതായി ആരംഭിച്ച ജന സേവന കേന്ദ്രത്തിൻറെയും ക്യാൻ്റീൻൻ്റെയും  ഉദ്ഘാടനം എം.എൽ. എ അഡ്വ .കെ ശാന്തകുമാരി നിർവഹിച്ചു.സർക്കാർ സേവനങ്ങൾ എല്ലാം ഓൺലൈൻ വഴി ബന്ധിപ്പിച്ചതിനാൽ  ഏറ്റവും കുറഞ്ഞ ചിലവിൽ ജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്  ഗ്രാമപഞ്ചായത്ത് ഭരണസമിതി ഈ പദ്ധതി നടപ്പിലാക്കുന്നത് .ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ .നാരായണൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റെജി ജോസ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഐഷാ ബാനു കാപ്പിൽ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്  രാജി ജോണി ജനപ്രതിനിധികളായ പി.സി ജോസഫ് തനുജ രാധാകൃഷ്ണൻ, മല്ലിക ,ഐസക് ജോൺ, ജോർജ് തച്ചമ്പാറ തുടങ്ങിയവർ പങ്കെടുത്തു.അപേക്ഷാ ഫോറങ്ങൾ ,ഫോട്ടോ സ്റ്റാറ്റ്  ,ചായയും ലഘു ഭക്ഷണവും ലഭ്യമാക്കുന്നതിനുള്ള സൗകര്യവും   ഇതിൻറെ ഭാഗമായി സജീകരിക്കാനാണ് ഭരണസമിതിയുടെ ഉദ്ദേശം.


Post a Comment

Previous Post Next Post