മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് സ്വദേശിയായ മുന്‍ പ്രവാസി നാട്ടില്‍ അപകടത്തില്‍ മരിച്ചു. സൗദി യാംബുവില്‍ ഏഴു വര്‍ഷം പ്രവാസിയായിരുന്ന മണ്ണാര്‍ക്കാട് മൈലാംപാടം പറവട്ടിപ്പടി മഹല്ലില്‍ ജുമുഅത്ത് പള്ളിയുടെ സമീപം താമസിച്ചിരുന്ന തോട്ടാശ്ശേരി ഷമീര്‍ (36) ആണ് ശനിയാഴ്ച മരിച്ചത്.കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ ഗള്‍ഫിലേക്ക് മടങ്ങാന്‍ കഴിയാതെ നാട്ടില്‍ തന്നെ തുടര്‍ന്ന ഷമീര്‍ ഹരിയാനയില്‍ പഴങ്ങള്‍ വിതരണം ചെയ്യുന്ന വാഹനത്തില്‍ െ്രെഡവര്‍ ആയി ജോലി ചെയ്യുകയായിരുന്നു.
ജോലിയുടെ ഭാഗമായി സഞ്ചരിക്കുന്നതിനിടയില്‍ അദ്ദേഹം ഓടിച്ചിരുന്ന വാഹനം ഹരിയാനയുടെ അതിര്‍ത്തി പ്രദേശത്ത് വെച്ച് അപകടത്തില്‍ പെട്ടായിരുന്നു മരിച്ചതെന്നറിയുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) പ്രവര്‍ത്തകനായിരുന്നു ഷമീര്‍. പിതാവ്: തോട്ടാശ്ശേരി മൊയ്തീന്‍. മാതാവ്: ഉമൈമ. ഭാര്യ: ഫസ്‌ന. മക്കള്‍: ഷാനിഫ്, ശിഫ, റിഫ
Post a Comment