കാരാകുറുശ്ശി : കാരാകുറുശ്ശി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ നവീകരിച്ച ഷാപ്പും കുന്ന് കാവുംപടി റോഡ് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിലെ 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പ്രേമലത അധ്യക്ഷത വഹിച്ചു.ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമിത രാജഗോപാൽ സ്വാഗതം പറഞ്ഞു. സിപിഐ എം ൽ സി സെക്രട്ടറി കെ സ് കൃഷ്ണദാസ്, അംഗങ്ങളായ പി കെ ലീല,എം കൃഷ്ണദാസ് മാസ്റ്റർ കെ രാജഗോപാൽ കെ കെ രാജേന്ദ്രൻ ഒമ്പതാം വാർഡ് അംഗം രാധാകൃഷ്ണൻ വി കെ മുജീബ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
Post a Comment