പാട്ടു വണ്ടിപര്യടനം തുടങ്ങി.സ്നേഹരാവ് കലാസന്ധ്യ 23ന്

ഡിസംബർ 23ന് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന,
സ്നേഹരാവ്- കലാസന്ധ്യയുടെ പ്രചരണവുമായി തുടങ്ങിയ 
പാട്ടുവണ്ടി ജനകീയ ഡോക്ടർ രാജൻ കെ.ജോർജ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
തച്ചമ്പാറ :മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ സ്മാരക,തച്ചമ്പാറ പാലിയേറ്റീവ് യൂണിറ്റ് ധന ശേഖരണാർത്ഥം, 
ഡിസംബർ 23ന് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന,
സ്നേഹരാവ്- കലാസന്ധ്യയുടെ പ്രചരണവുമായി 
പാട്ടുവണ്ടി പര്യടനം തുടങ്ങി. 
തച്ചമ്പാറ സെന്ററിൽ നിന്നും ആരംഭിച്ച സഞ്ചരിക്കുന്ന പാട്ടുവണ്ടി ഒരു നാടിന്റെ ജനകീയ ഡോക്ടർ രാജൻ കെ.ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു. കാഞ്ഞിരപ്പുഴ,കരിമ്പ,കാരാകുറുശ്ശി തച്ചമ്പാറ പഞ്ചായത്തുകളിൽ പാട്ടു വണ്ടി പര്യടനം നടത്തി.പാട്ടുവണ്ടി എത്തുന്ന എല്ലാ കേന്ദ്രങ്ങളിലും പാലിയേറ്റീവ് സ്നേഹ രാവ്-കലാസന്ധ്യയുടെ
വിളംബരം അറിയിച്ചു കൊണ്ട് നാടൻപാട്ട് കലാകാരൻ സന്തോഷ് അട്ടപ്പാടിയും,ഡോക്ടർ സുനിൽ രാജും സംഘവും ഗാനങ്ങൾ ആലപിച്ചു. പാട്ടുവണ്ടിയിൽ നിന്നും
'കാരുണ്യ വീഥിയിൽ നന്മയുടെ സംഗീത'വുമായി എത്തുന്ന പാട്ടുവണ്ടി പര്യടനത്തിന് 
ജോർജ് തച്ചമ്പാറ,ചാണ്ടി തുണ്ടു മണ്ണിൽ, ശരത് ബാബു തുടങ്ങിയവർ നേതൃത്വം നൽകി  

Post a Comment

أحدث أقدم