കടമ്പഴിപ്പുറം: മുണ്ടൂർ-തൂത പാതയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു രണ്ടു പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് മൂന്നേകാലോടെയാണ് അപകടം ഉണ്ടായത്.പാലക്കാട് ഭാഗത്ത് നിന്ന് അമിത വേഗതയിലെ ത്തിയകാർ റോഡിലൂടെ നടന്നു പോകുകയായിരുന്ന യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ട് റോഡിന്റെ സംരക്ഷണ ഭിത്തിയിലിടിച്ചു സമീപത്തെ ജ്വല്ലറിക്ക് മുൻപിൽ നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ചാണ് നിന്നത്. കാർ അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു .അപകടത്തിൽ കാറിന്റെ മുൻവശം പർണ്ണമായും തകർന്നു. കാൽനട യാത്രക്കാരനെ പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന ഒരാൾക്കും പരിക്കുണ്ട്.ശ്രീകൃഷ്‌ണപുരം സ്വദേശിയാണ് കാർ ഓടിച്ചിരുന്നത്.
കടമ്പഴിപ്പുറത്ത് വാഹനാപകടം: രണ്ടു പേർക്ക് പരിക്ക്
The present
0

Post a Comment