കരിമ്പ:തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ,സ്ഥാനാർഥികളും വിവിധ രാഷ്ട്രീയകക്ഷികളും നടത്തുന്ന പ്രചാരണ പരിപാടികളിൽ ശ്രദ്ധേയനാണ് സലാം കരിമ്പ.ഡിജിറ്റൽ കാലത്ത് നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണ പരിപാടികൾ വൈറലാകുമ്പോഴും,ഉച്ചത്തിൽ ഹൃദ്യമായ ശൈലിയോടെയുള്ള അനൗൺസ്‌മെന്റിനായി സലാം തന്നെ വേണം.ഓരോ ഗ്രാമവീഥികളിലൂടെയും പ്രചാരണവാഹനം കടന്നുപോകുമ്പോൾ ആളുകളുടെ ശ്രദ്ധ മറ്റെന്തിനെക്കാളും വാഹനത്തിലേക്ക് തിരിയും,ഇക്കാലത്തും അറിയിപ്പ് പരസ്യപ്പെടുത്താൻ ഇതൊരു മികച്ച മാർഗമാണ്.അതു കൊണ്ടു തന്നെ കൂടുതൽ സ്ഥാനാർത്ഥികൾ സലാംമിനെയാണ് സമീപിക്കുന്നതും. സ്ഥാനാർത്ഥികൾക്കും മറ്റും അനൗൺസ്‌മെൻ്റ് റെക്കോർഡ് ചെയ്തു കൊടുക്കാനും തയ്യാറാണ്.പരസ്യപ്രചാരണ വാഹനത്തിന്റെ ശബ്ദം തന്നെ സമൂഹമാധ്യമങ്ങളിൽ കൂടിയും പ്രയോജനപ്പെടുത്തുന്നു.പ്രവാസിയായിരുന്ന സലാമിന് ഗൾഫ് ജീവിതം ഒരു പുരോഗതിയും നേടി കൊടുത്തില്ല.ഉപജീവനത്തിന് ഒന്നും എത്തിപ്പിടിക്കാൻ കഴിയാതായപ്പോൾ ശബ്ദമാണ് തുണയായത്.മൈക്ക് കയ്യിലെടുത്താൽ സലാമിനോളം ഊർജ്ജമുള്ള മറ്റൊരു വ്യക്തിയില്ല.മൈക്ക് അനൗൺസ്മെന്റ് രംഗത്ത് ചെറുപ്രായം തൊട്ട് സജീവമാണ്.ജില്ലക്ക് അകത്തും പുറത്തും പൊതുപരിപാടികൾക്കും പ്രത്യേകിച്ച് രാഷ്ട്രീയ സാംസ്കാരിക പരിപാടികളുടെയും,കച്ചവട സ്ഥാപനങ്ങളുടെയും ഫുട്ബോൾ മേളയുടെയും അനൗൺസർ ആണ് സലാം കരിമ്പ.തോട്ടക്കര പരേതനായ ഹംസയുടെയും ഖദീജയുടെയും ഇളയ മകൻ.സഹോദരൻ സൈതലവിയും അനൗൺസ്മെന്റ് രംഗത്തുണ്ട്.

Post a Comment