പാലക്കാട് :ശ്രീകൃഷ്ണപുരത്തു പ്രവർത്തിക്കുന്ന തിരുവാഴിയോട് ഹൗസിങ് സൊസൈറ്റിയിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കുന്നില്ലെന്ന പരാതിയുമായി റിട്ട.ബിഎസ്എൻഎൽ ഡിവിഷനൽ എൻജിനീയർ പി.കുട്ടൻ.സൊസൈറ്റിയിൽ നിക്ഷേപിച്ച 72.44 ലക്ഷം രൂപയിൽ ഇനി 58.96 ലക്ഷം രൂപ നൽകാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.കോൺഗ്രസ് ഭരണത്തിലുള്ള ഹൗസിങ് സൊസൈറ്റി മുൻ ഭാരവാഹികൾക്കാണു പണം നൽകിയത്.തിരികെ ആവശ്യപ്പെട്ടപ്പോൾ അവരിൽ നിന്ന് മോശം അനുഭവമുണ്ടായതായി കുട്ടൻ ആരോപിച്ചു.ആദ്യം പല ഒഴിവുകൾ പറഞ്ഞു.പിന്നീട് പണം തിരികെ ലഭിക്കില്ലെന്ന് മുൻ ഭാരവാഹികൾ ഭീഷണി ഉയർത്തി.തുടർന്ന് 2023ൽ ഭാര വാഹികളെ കക്ഷി ചേർത്ത് ശ്രീകൃഷ്ണപുരം പൊലീസിൽ നൽകിയപരാതിയിൽ കേസ് റജിസ്‌റ്റർ ചെയ്തെങ്കിലും തുടർ നടപടിയുണ്ടായില്ല.സഹകരണ വകുപ്പിൽ നൽകിയ പരാതിയിലും അന്വേഷണം ഇഴയുകയാണ്. പണം തിരികെ കിട്ടാൻ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല,ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ,കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർക്കു പരാതി നൽകിയിരുന്നു.കേസ് അന്വേഷണം വേഗത്തിലാക്കണമെന്നും പണം അനുവദിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ സഹകരണ വകുപ്പിനെ പ്രതിചേർത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും കുട്ടൻ അറിയിച്ചു.

إرسال تعليق