പൊറ്റശ്ശേരി:മണ്ണാർക്കാട് സബ് ജില്ലാ ശാസ്ത്രോൽസവത്തിൽ തുടർച്ചയായി മൂന്നാം വർഷവും ഗവ.ഹയർ സെക്കൻഡറി സ്കൂൾ പൊറ്റശ്ശേരി ഓവറോൾ ചാമ്പ്യന്മാരായി.അഞ്ച് മേളകളിൽ നിന്നായി ആകെ 818 പോയിൻ്റുകൾ കരസ്ഥമാക്കിയാണ് സ്കൂൾ ഈ നേട്ടം കൊയ്തത്.സാമൂഹികശാസ്ത്ര മേളയിൽ 103 പോയിൻ്റോടെ ഓവറോൾ ചാമ്പ്യന്മാരായ ടീം ഹയർ സെക്കൻഡറി വിഭാഗത്തിൽ 51 പോയിൻ്റുകളോടെ ഒന്നാം സ്ഥാനത്തെത്തി.ശാസ്ത്രമേളയിൽ 115 പോയിൻ്റോടെ ഓവറോൾ നേടിയ സ്ക്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ 58 പോയിൻ്റ് കരസ്ഥമാക്കി രണ്ടാം സ്ഥാനത്തെത്തി.പ്രവൃർത്തി പരിചയ മേളയിൽ 391 പോയിൻ്റുകളോടെ സബ്ജില്ലാ ചാമ്പ്യൻമാരായപ്പോൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ 157 പോയിൻ്റുകളോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ഗണിതമേളയിൽ 166 പോയിൻ്റുകളോടെ ഓവറോൾ രണ്ടാം സ്ഥാനത്തെത്തിയ പൊറ്റശ്ശേരി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ 91 പോയിൻ്റുകളോടെ ഒന്നാം സ്ഥാനം നേടി. ഐ.ടി മേളയിൽ 43 പോയിൻ്റുകളോടെ സബ് ജില്ലയിൽ മൂന്നാം സ്ഥാനം നേടിയ സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ 38 പോയിൻ്റുകളോടെ ഒന്നാം സ്ഥാനത്തെത്തി.
إرسال تعليق