പാലക്കാട്:കൃഷ്ണ കണാന്തി കോളനി റോഡിൽ കൂടെയുള്ള ഗതാഗതം നിയന്ത്രണ വിധേയമാക്കണെമെന്ന് കൃഷ്ണ കണാന്തി കോളനി റെസിഡന്റ്‌സ് അസോസിയേഷൻ അധികൃതരോട് ആവശ്യപ്പെട്ടു. പുത്തൂർ റോഡിനും കാലിക്കറ്റ് ബൈപാസ്സ് റോഡിനും ഇടയിലുള്ള കൃഷ്ണ കണാന്തി കോളനി റോഡിലൂടെ അതിവേഗത യിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാൽ നടക്കാർക്കും മറ്റു വാഹനങ്ങൾക്കും അപകട ഭീഷണി ഉയ ർത്തുന്നുണ്ട്. മലിനജലം ഒഴുകിപോകുവാൻ റോഡി നിരുവശവും ചാൽ നിർമ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജയരാജ് മേനോന്റെ അധ്യക്ഷ തയിൽ ചേർന്ന വാർഷിക പൊതു യോഗത്തിൽ സെക്രട്ടറി രവീന്ദ്രൻ.സി. വാർ ഷിക റിപ്പോർട്ടും ട്രഷറർ ശ്രീകുമാരൻ.ബി. വാർഷിക കണ ക്കുകളും അവത രിപ്പിച്ചു.കേശവദാസ്, രവി നെടുങ്ങാടി, കൃഷ്ണകുമാർ, സുഗുണ അനന്തകൃഷ് ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.വൈസ് പ്രസിഡന്റ് അഡ്വ.പി.പ്രേംനാഥ് സ്വാഗതവും ഗിരിനാരായണൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി അഡ്വ.പി.പ്രേംനാഥ് (പ്രസിഡന്റ് ), സി രവീന്ദ്രൻ (വൈസ് പ്രസിഡന്റ് ), കെ.എം.ശശിധരൻ (സെക്രട്ടറി), ശില്പ അജിത് (ട്രഷറർ),പ്രസന്ന കൃഷ്ണകുമാർ,ഗിരിജനായർ, ഗിരിനാരായണൻ, ബി.ശ്രീകുമാരൻ, പ്രമോദ് (മാനേ ജിങ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു.
إرسال تعليق