രാമശ്ശേരി ഗാന്ധി ആശ്രമത്തിലേക്ക് ഗാന്ധിയൻ ഗ്രന്ഥങ്ങൾ നൽകി

 


പാലക്കാട്‌ :ഗാന്ധിയൻ പഠനത്തിനും ഗവേഷണത്തിനും ആവശ്യമായ ഗ്രന്ഥങ്ങൾ പൂർണോദയ പുസ്തക കൂട്ടായ്മ പ്രതിനിധിയും ഗാന്ധി ആശ്രമം സപ്പോർട്ട് ഗ്രൂപ്പ് അംഗവുമായ പി.റ്റി.രാമചന്ദ്രൻ ഗാന്ധി ആശ്രമത്തിലേക്ക് സംഭാവനയായി നൽകി.ഗാന്ധിയൻ ആശയ പ്രചരണങ്ങൾക്കായുളള പ്രസിദ്ധീകരണ വിഭാഗമായ പൂർണോദയ ബുക്സിൻ്റെ മുപ്പത്തി ഏഴാം വാർഷിക പരിപാടികളുടെ ഭാഗമായി കേരളത്തിലെ മുപ്പത്തി ഏഴ് ഗാന്ധിയൻ പഠന കേന്ദ്രങ്ങൾക്ക് 7500 രൂപയുടെ ഗ്രന്ഥങ്ങൾ നൽകുന്നതിൽ രാമശ്ശേരി ഗാന്ധി ആശ്രമത്തെയും തെരഞ്ഞെടുക്കുകയായിരുന്നു.ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷനായ ചടങ്ങിൽ ഓയിസ്ക സംസ്ഥാന പ്രസിഡന്റ് ഡോ.ശുദ്ധോധനൻ പി.റ്റി.രാമചന്ദ്രനിൽ നിന്നും ഗ്രന്ഥങ്ങൾ ഏറ്റു വാങ്ങി.കോളേജ് വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പ്രയോജനപ്പെടുന്ന വിധത്തിൽ ഗാന്ധിയൻ പഠന ഗവേഷണ കേന്ദ്രം ഗാന്ധി ആശ്രമത്തിൽ സ്ഥാപിക്കണമെന്ന് ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.ലയൺസ് ക്ലബ് പ്രസിഡൻ്റ് വി.അച്ചുതൻ  മുൻ നഗരസഭ കൗൺസിലർ ബാബു.കെ,സർവ്വോദയ കേന്ദ്രം ജോയിൻ്റ് ഡയറക്ടർ ഉണ്ണിക്കുട്ടൻ മടച്ചിപ്പാടം,ഗാന്ധി ആശ്രമം സപ്പോർട്ട് ഗ്രൂപ്പ് അംഗം എം.എം. കൃഷ്ണൻകുട്ടി,പ്രകൃതികൃഷി പദ്ധതി റിസോഴ്സ് പേഴ്സൺ കെ.യശോദദേവി, ആയുഷ് പദ്ധതി ഹീലർ രേഷ്മ, പ്രശാന്ത് തിരുവില്വാമല, അപർണ.ജെ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post