കല്ലടിക്കോട് :മാവേലി നാടുവാണീടും കാലം മനുഷ്യരെല്ലാം ഒന്നുപോലെ എന്ന വരികൾ വീണ്ടും മൂളി സമന്വയ കലാ സംസ്ക്കാരിക വേദി ഓണാഘോഷം വിവിധ പരിപാടികളോടെ സ്നേഹ സംഗമമായി ആഘോഷിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമൻകുട്ടി,കവി വിനയചന്ദ്രൻ പുലാപ്പറ്റ, എഴുത്തുകാരി ബിന്ദു പി.മേനോൻ മുഖ്യാതിഥികളായി പങ്കെടുത്തു.സമന്വയ സെക്രട്ടറി വി.പി.ജയരാജൻ അധ്യക്ഷനായി. മലയാളികളുടെ മഹോത്സവമാണ് തിരുവോണം.കേരളത്തിന്റെ കാര്‍ഷികോത്സവവും കൂടിയാണ് ഓണം. മലയാളി അന്നുമിന്നും ഓണമുണ്ണുന്നതിന് പ്രത്യേകം മനസ്സവെക്കുന്നു.കാലം എത്ര മാറിയാലും മലയാളികളുടെ മനസ്സിൽ ഓണം ഒരു ഉത്‌സവമായി തന്നെ നിറഞ്ഞു നിൽക്കും. ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും നന്മ സമൂഹത്തിൽ എല്ലാവരിലേക്കും പകരാൻ കഴിയുമ്പോഴാണ് ഓണം പോലുള്ള ആഘോഷങ്ങൾ പ്രസക്തമാകുന്നതെന്ന് പ്രസംഗകർ പറഞ്ഞു. കരിമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ ആഘോഷത്തിൽ ഓണപ്പൂക്കളം, സാംസ്‌കാരിക സമ്മേളനം,ഓണപ്പാട്ടുകൾ,കൈകൊട്ടിക്കളി, തിരുവാതിരക്കളി, ഓണസദ്യ, ഓണക്കളികൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.തിരുവാതിരക്കളിയിൽ പ്രഥമ സ്ഥാനം നേടിയവരെ ആദരിച്ചു. സി.പി.കോമളവല്ലി,ബിന്ദു.ടി.കെ,വിനോദ്.കെ, തുടങ്ങിയവർ സംസാരിച്ചു.പി.എം. ബൾക്കീസ് സ്വാഗതവും കെ.എസ്. സുധീർ നന്ദിയും പറഞ്ഞു.
إرسال تعليق