തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയിൽ ഓണാഘോഷം

 


തച്ചമ്പാറ: ദേശീയ ഗ്രന്ഥശാലയിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. വനിതാവേദിയുടെ നേതൃത്വത്തിൽ പൂക്കളം ഉണ്ടായി. സാഹിത്യകാരി ബിന്ദു പി. മേനോൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡൻറ് എം.എൻ.രാമകൃഷ്ണ പിള്ള അധ്യക്ഷനായി. എം.ശങ്കരനാരായണൻ മുഖ്യാതിഥിയായി.ബിന്ദു പി. മേനോൻറെ “അയ്യപ്പനും കുട്ടികളും” എന്ന കൃതി ഗ്രന്ഥശാലയ്ക്ക് കൈമാറി. തിരുവാതിരകളി ഉണ്ടായി. ശേഷം ഗാനാലാപനം, കവിത, കഥ,നാടൻ പാട്ട്, സംഘഗാനം, തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.ലൈബ്രറി കൗൺസിൽ അംഗം കെ.ഹരിദാസൻ,കെ.ഹംസ എന്നിവർ സംസാരിച്ചു.




Post a Comment

Previous Post Next Post