പാലക്കാട് :നഗരത്തിലെ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള മൂത്താന്‍ത്തറ ദേവി വിദ്യാനികേതന്‍ സ്‌കൂൾ വളപ്പിലെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് സ്കൂൾ വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി എസ്പി ഓഫീസ് മാർച്ച് സംഘടിപ്പിച്ചു.സംസ്ഥാന സെക്രട്ടറി പ്രേമജി പിഷാരടി മാർച്ച് ഉദ്ഘാടനം ചെയ്തു.പിണറായി സർക്കാർ ഭരിക്കുന്ന കേരളത്തിൽ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സ്കൂളിൽ സ്ഫോടനം നടന്നിട്ടും കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാത്തത് ആർ.എസ്.എസും സിപിഎമ്മും തമ്മിലുള്ള ഒത്തുകിളിയുടെ ഭാഗമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.തുടക്കം മുതലേ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി പോലീസ് സ്വീകരിച്ചു വരുന്നത്. സമാധാനത്തോടെ ജനങ്ങൾ ജീവിച്ചുവരുന്ന പാലക്കാട് പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്.അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയെ താഴെയിറക്കാൻ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രാമാജി പിഷാരടി ആഹ്വാനം ചെയ്തു.കണ്ണൂർ ജില്ലയിൽ സ്ഫോടനം നടന്ന് ഒരു വ്യക്തി മരണപ്പെട്ടിരിക്കുന്നു.കേരളത്തിൽ ആഭ്യന്തര വകുപ്പ് ജനങ്ങൾക്ക് സുരക്ഷിതത്വം നൽകാൻകഴിയാതെ അമ്പെ പരാജയപ്പെട്ടിരിക്കുന്നു എന്നതിൻറെ തെളിവാണ് പാലക്കാട്ടും കണ്ണൂരും നടന്ന സ്ഫോടനങ്ങൾ എന്നും അവർ കൂട്ടിച്ചേർത്തു.ജില്ലാ പ്രസിഡന്റ് കെ.സി.നാസർ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി, നഗരസഭ കൗൺസിലർ എം.സുലൈമാൻ , ജില്ലാ വൈസ് പ്രസിഡൻറ് റിയാസ് ഖാലിദ് എന്നിവർ സംസാരിച്ചു.മൊയ്തീൻകുട്ടി വല്ലപ്പുഴ,ശാക്കിർ പുലാപ്പറ്റ,ശരീഫ് പള്ളത്ത്,ലുഖ്മാനുൽ ഹക്കീം.ആബിദ് വല്ലപ്പുഴ,സീനത്ത് മേപ്പറമ്പ്,സൗര്യത്ത് സുലൈമാൻ,എം.കാജാ ഹുസൈൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
إرسال تعليق