പട്ടാമ്പി:'ജനാധിപത്യ അട്ടിമറിക്കു പിന്നിലെ ഹിന്ദുത്വ അജണ്ട' എന്ന പ്രമേയത്തിൽ ഐ.എൻ.എൽ പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേലേ പട്ടാമ്പി വെൽക്കം ടൂറിസ്റ്റ് ഹോമിൽ സെമിനാർ നടത്തി. വർഗീയ വികാരം ആളിക്കത്തിച്ച് മനുഷ്യർക്കിടയിൽ ശത്രുതയും ഭിന്നിപ്പും സൃഷ്ടിച്ച് അധികാരത്തിലെത്തിയ ഹിന്ദുത്വ പ്രത്യയശാത്രത്തിൻ്റെ വക്താക്കളായ ബി.ജെ.പി ഇപ്പോൾ ജനാധിപത്യ അട്ടിമറിയിലൂടെ ഭരണം നിലനിർത്താനാണ് ശ്രമിക്കുന്നതെന്ന് ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി അഷറഫ് അലി വല്ലപ്പുഴ പറഞ്ഞു. ഐ.എൻ.എൽ പട്ടാമ്പി മണ്ഡലം കമ്മിറ്റി നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ ടി. ഗോപാലകൃഷ്ണൻ (സി.പി.എം),എൻ.പി കരുണാകരൻ (സി.പി.ഐ),പി.സുന്ദരൻ (എൻ.സി.പി),അഡ്വ:കൃഷ്ണകുമാർ (ജെ.ഡി.എസ്), ഐ.എൻ.എൽ നേതാക്കളായ അസീസ് പരുത്തിപ്ര,പി.വി ബഷീർ,വി.ടി ഉമ്മർ, മമ്മിക്കുട്ടി മാസ്റ്റർ, അബ്ദു മാസ്റ്റർ, എ.പി സുൽഫിക്കർ, കുഞ്ഞീരുമ്മ എന്നിവർ സംസാരിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി ഇ.കെ മുജീബ് റഹ്മാൻ സ്വാഗതവും ട്രഷറർ അഷറഫ് ത്രിവർണ്ണ നന്ദിയും പറഞ്ഞു.
ജനാധിപത്യ അട്ടിമറി; നമ്മുടെ തെരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്നത് ആരാണ്? ഐ എൻ എൽ സെമിനാർ നടത്തി
Samad Kalladikode
0
Post a Comment