കല്ലടിക്കോട്:എഴുത്തുകാരി ബിന്ദുപി.മേനോൻ എഴുതിയ 'അയ്യപ്പനും കുട്ടികളും' പുസ്തകംകല്ലടിക്കോട് വേദവ്യാസ വിദ്യാപീഠം സ്കൂളിൽ പ്രധാന അധ്യാപിക വി.ടി.സന്ധ്യ പ്രകാശനം ചെയ്തു.പുലാപ്പറ്റ മേനകത്ത് ശങ്കരനാരായണന്റെയും പാറംപറമ്പത്ത് ശാന്തകുമാരിയുടെയും മകളാണ് കവയത്രി ബിന്ദു പി.മേനോൻ.ബാംഗ്ലൂരിൽ വിവര സാങ്കേതിക മേഖലയോടൊപ്പം സാഹിത്യ രംഗത്തും പ്രവർത്തിച്ചു വരുന്നു. കുട്ടിത്തങ്ങൾ (ബാല സാഹിത്യം),സൂര്യനെ തേടുന്നവൾ (കവിതസമാഹാരം), എലനി(നോവൽ), എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഭർത്താവ് :അനിൽ കുമാർ വാസുദേവൻ. മക്കൾ :വൈഷ്ണവി, വൈശാഖ്.വിദ്യാലയ പ്രസിഡന്റ് മണികണ്ഠൻ കുന്നത്ത് അധ്യക്ഷനായി.സി.പി.കോമളവല്ലി ടീച്ചർ,വിദ്യാലയ സെക്രട്ടറി കെ.വി.ഷണ്മുഖൻ,രാഗേഷ്.എം.ആർ,രാമകൃഷ്ണ ഗുപ്തൻ,രമേഷ് എ.എൻ,ശ്രീകാന്ത്.സി, തുടങ്ങിയവർ പങ്കെടുത്തു
'അയ്യപ്പനും കുട്ടികളും' വേദവ്യാസ വിദ്യാപീഠം സ്കൂളിൽ പ്രകാശനം ചെയ്തു
Samad Kalladikode
0
Post a Comment