മുണ്ടൂർ: മുണ്ടൂർ പുതുപ്പരിയാരം മലയോര മേഖലയിൽ നാലുമാസത്തിനിടെ രണ്ടുപേരെ കൊലപ്പെടുത്തുകയും ഒരാളെ ആക്രമിച്ചു വരുകേൽപ്പിക്കുകയും ചെയ്ത അപകടകാരിയായ കാട്ടാനയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും പരാതി നൽകി. കഴിഞ്ഞദിവസം പുളിയൻ പുള്ളിയിൽ ചുക്കിനി വീട്ടിൽ പ്രദീപിന്റെ വീട്ടിൽ ഭീതി പരത്തിയിരുന്നു കാട്ടാന. കുടുംബം ടെറസിനു മുകളിൽ കൂടി കയറിയാണ് രക്ഷപ്പെട്ടത്. സിറ്റൗട്ടിന്റെ ചുമരിൽ കുത്തി കളി തീർത്താണ് കാട്ടാന മടങ്ങിയത്. അപകടകരമായ കാട്ടാനയെ മൈക്ക് വെടിവെച്ച് പിടികൂടണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
إرسال تعليق