പാലക്കാട്:ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് ഉയർത്തിപ്പിടിക്കുകയും യഥാർത്ഥ സ്വാതന്ത്രത്തിന്റെ വില തിരിച്ചറിഞ്ഞ് പെരുമാറുകയും ചെയ്യണമെന്ന് കേരള ഗാന്ധിദർശൻ സംസ്ഥാന പ്രസിഡണ്ടും മുൻ മന്ത്രിയുമായ വി.സി കബീർ മാസ്റ്റർ പറഞ്ഞു. ഇന്ത്യയുടെ 79 ആം സ്വാതന്ത്ര്യ ദിനത്തിൽ ജനാധിപത്യവും മതേതരത്വവും രാജ്യത്തിന് നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രത നമുക്കുണ്ടാകണമെന്ന് അദ്ദേഹം ഉണർത്തി. ആലത്തൂർ സൗഹൃദ വേദിയുടെ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.സി കബീർ മാസ്റ്റർ.നെന്മാറ എൻ.എസ്.എസ് കോളേജ് പൊളിറ്റിക്കൽ സയൻസ് എച്ച്.ഓ.ഡി പ്രൊഫ. എ.രഞ്ജിത്ത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.കേരള സന്യാസി സഭ കോഡിനേറ്റർ സ്വാമി രാമപ്രസാധാനന്ദ സരസ്വതി,ആലത്തൂർ ഇശാഅത്തുൽ ഇസ്ലാം മസ്ജിദ് അസിസ്റ്റൻറ് ഖത്തീബ് അബ്ദുൽ ഗഫൂർ മൗലവി, എസ്.എൻ.ഡി.പി ആലത്തൂർ യൂണിയൻ പ്രസിഡൻ്റ് എം. വിശ്വനാഥൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.പ്ലസ് ടു പരീക്ഷയിൽ
1200 ൽ 1200 മാർക്കും നേടിയ അഹ്സന ഫാത്തിമക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ആലത്തൂരിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ സ്കൂളുകളിലെ 93 വിദ്യാർത്ഥികൾക്കും അവാർഡ് നൽകി ആദരിച്ചു.കൂടാതെ ആലത്തൂർ സൗഹൃദ വേദിയുമായി സഹകരിച്ച ബി.എസ്.എസ് ബി എഡ് ട്രെയിനിങ് കോളേജ്, എൻ.സി.സി,എസ്.പി.സി ആലത്തൂർ ഫുട്ബോൾ അക്കാഡമി എന്നിവർക്കും മെമൻ്റോ നൽകി ആദരിച്ചു.പരിപാടിയിൽ അധ്യക്ഷത വഹിച്ച ആലത്തൂർ സൗഹൃദ വേദി ചെയർമാനും റിട്ട.ഡി.ഡിയോയുമായ കെ.രവി കുമാർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുകയും വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറ്റു ചൊല്ലുകയും അത് അവർക്കിടയിൽ വിതരണം നടത്തുകയും ചെയ്തു.യോഗത്തിൽ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഹസനാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ.എസ് ജയിംസ് കണക്ക് അവതരണം നടത്തി,എക്സിക്യൂട്ടീവ് അംഗം എസ് ഗോപി നന്ദി പറഞ്ഞു. യാസർ അറഫാത്ത്, ഫിദ ഫൗലാദ്,ലിബ ഫാത്തിമ എന്നിവരുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് എക്സിക്യൂട്ടീവ് അംഗങ്ങളായ ശശി പൂങ്ങോട്,കെ ചന്ദ്രൻ, ബഷീർ വെങ്ങന്നൂർ, ചെന്താമര,ബഷീർ ബാങ്ക് റോഡ്,എ ഉസ്മാൻ, ബി മുസ്തഫ,ജംഷീർ കെ, ശരീഫ് പള്ളത്ത്, ഗോപി മാസ്റ്റർ, അപ്പുക്കുട്ടൻ, അബ്ദുല്ല ഹസനാർ, മഷ്ഹൂർ അബ്ദുൽ ജാഫർ എന്നിവർ നേതൃത്വം നൽകി.
Post a Comment