കോങ്ങാട്: പത്തിരിപ്പാല മൗണ്ട് സീന കോളേജിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലേണർ സപ്പോർട്ടിംഗ് സെൻ്റർ അനുവദിച്ചു ഉത്തരവായി.ബി.എ ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സംകൃതം,അറബിക്, ഇംഗ്ലീഷ്,മലയാളം,നാനോ എൻ്റെർപ്രണർഷിപ് , സൈക്കോളജി, ബി.ബി.എ,ബി.കോം തുടങ്ങിയ ബിരുദ കോഴ്സുകളും,എം.എ ഇക്കണോമിക്സ്, സോഷ്യേളജി,ഹിസ്റ്ററി, മലയാളം,അറബിക്, ഫിലോസഫി , പൊളിറ്റിക്കൽ സയൻസ് , പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇംഗ്ലീഷ്,എം.കോം തുടങ്ങിയ പി.ജി കോഴ്സുകളും തികച്ചും തൊഴിലധിഷ്ഠിത ഹ്രസ്വ കോഴ്സുകളായ അപ്ലൈഡ് മെഷീൻ ലേണിംഗ്,സൈബർ സെക്യൂരിറ്റി അനാലിസിസ്, കമ്മ്യൂണിക്കേഷൻ സ്കിൽസ് ആൻ്റ് ഫൗണ്ടേഷൻ കോഴ്സ് ഫോർ ഐ.എൽ.റ്റി.എസ്, ഒ.ഇ. റ്റി തുടങ്ങിയ കോഴ്സുകളും ലേണർ സപ്പോർട്ട് സെൻ്ററിന്റെ ഭാഗമായി കോളജിൽ ആരംഭിക്കും .
വിവിധ കോഴ്സുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് കോൺടാക്റ്റ് ക്ലാസുകൾ കോളേജിൽ നടത്തുന്നതാണ്. വിദ്യാർത്ഥികൾക്ക് സ്വയം പഠനത്തിന് സഹായകരമായ ഓൺലൈൻ ക്ലാസുകളും സെൻ്ററിൽ ഒരുക്കുന്നതോടൊപ്പം മൗണ്ട് സീന കോളേജിനെ പരീക്ഷ സെന്ററായും തെരഞ്ഞെടുത്തിട്ടുണ്ട്. ഏത് പ്രായക്കാർക്കും, ഇടക്ക് വച്ച് പഠനം നിർത്തിയവർക്കും മേൽപറഞ്ഞ കോഴ്‌സുകളിൽ ചേരാവുന്നതാണ്. അഡ്മിഷൻ സംബന്ധമായ വിവരങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും നേരിട്ട് വരികയോ താഴെ കൊടുത്ത നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 7907674914,0491-2872 211
إرسال تعليق