കരിമ്പ:ശാരീരികമായ വൈകല്യത്തെ വിവിധ കൃഷിപ്പണികൾ ചെയ്ത് മികവിന്റെ അടയാളമാക്കി മാറ്റുന്ന ചെറുപ്പക്കാരനാണ് കല്ലടിക്കോട് ചുങ്കം പരിയപ്പാടത്ത് വീട്ടിൽ ജയപ്രകാശ്.ഇടതു കൈയുടെ തളര്‍ച്ചയൊന്നും കാർഷിക വൃത്തിയിൽ ലക്ഷ്യം നേടുന്നതിന് ഇദ്ദേഹത്തിന് തടസമേയല്ല.പോളിയോ വരുത്തിയ ശാരീരിക പ്രയാസത്തെ അതിജീവിച്ചത്,കൃഷിയിൽ വിജയഗാഥരചിച്ചു കൊണ്ടായിരുന്നു.അരികുവൽകരിക്കുന്ന ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി സ്തുത്യർഹമായ സേവനം നടത്തിവരുന്ന പുളിക്കൽ എബിലിറ്റി ഫൗണ്ടേഷന്റെ പ്രതിഭ പുരസ്ക്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ജയപ്രകാശിനെ തേടിയെത്തുകയുണ്ടായി.കരിമ്പ കൃഷിഭവന്റെ മികച്ച സമ്മിശ്ര കർഷകനുള്ള ആദരവും നേടി. ചെറുപ്പത്തിൽ ഇടതു കൈക്ക് പോളിയോ ബാധിച്ച് ആരോഗ്യപ്രശ്നങ്ങൾ വലിയ തോതിൽ ഉണ്ടായിരുന്നെങ്കിലും, പഠനത്തിലും ജയപ്രകാശ് വിധിയുടെ മുന്നിൽ തോൽക്കാൻ തയ്യാറായില്ല.പ്രീഡിഗ്രി വരെ പഠനം പൂർത്തിയാക്കി.റബർ ടാപ്പിംഗ് ഉൾപ്പടെ എല്ലാ ജോലിയും ഒറ്റയ്ക്ക് ചെയ്യും.വികലാംഗരുടെ സംഘടനയായ ടി ബി എസ് കെ യുടെ ജില്ലാ സെക്രട്ടറിയാണ്.അച്ഛനോടൊപ്പം കൃഷിപ്പണികൾ ചെയ്താണ് വളർന്നത്.കാർഷികവൃത്തി ഓരോരുത്തരുടെയും സാമൂഹ്യ ഉത്തരവാദിത്വം കൂടിയാണ്.കൃഷിയില്ലാതെ മനുഷ്യർക്ക് ജീവിക്കാൻ ആവുമോ? ആരോഗ്യപൂർണ്ണമായ ജീവിതത്തിനും,വിഷരഹിതമായ ഭക്ഷണത്തിനും,രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ഓരോ കുടുംബത്തിലും കൃഷി വ്യാപിപ്പിക്കണമെന്നാണ് ജയപ്രകാശിന്റെ അഭിപ്രായം.പഠിപ്പുള്ള വരും ഇല്ലാത്തവരും കൃഷിയിലേക്ക് ഇറങ്ങട്ടെ, കൃഷി സന്തോഷം പകരും ജയപ്രകാശ് പറയുന്നു
Post a Comment