ഇടുക്കിയുടെ മനോഹാരിതയിൽ കുടുംബ ബന്ധങ്ങളുടെ കഥ. സന്തോഷ് ഇടുക്കിയുടെ 'നിധി കാക്കും ഭൂതം'

 


പാലക്കാട്‌:ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിക്കുന്ന"നിധി കാക്കും ഭൂതം "പുതിയ സിനിമയുടെ ചിത്രീകരണം ഇടുക്കിയിലും പരിസരപ്രദേശങ്ങളിലും പുരോഗമിക്കുന്നു. പുതുമുഖ താരങ്ങൾ അണിനിരക്കുന്ന ഈ സിനിമയിൽ റോണി റാഫേൽ പശ്ചാത്തല സംഗീതം നിർവഹിക്കുന്നു.സേതു അടൂർ പ്രൊഡക്ഷൻ കൺട്രോളറും,ഋഷി രാജു ഛായാഗ്രഹണവും, ജ്യോതിഷ് കുമാർ എഡിറ്റിങ്ങും ദീപു തോമസ് സൗണ്ട് ഡിസൈനും ഷിബു കൃഷ്ണ കലാ സംവിധാനവും ജിഷ്ണു രാധാകൃഷ്ണൻ സഹ സംവിധാനവും,അജീഷ് ജോർജ് ലൊക്കേഷൻ മാനേജരും അരവിന്ദ് ഇടുക്കി ചമയവും വാഴൂർ ജോസ്,പി.ആർ സുമേരൻ എന്നിവർ വാർത്താ വിതരണവും ഷിനോജ് സൈൻ ഡിസൈനും നിർവഹിക്കുന്നു.ഇടുക്കിയുടെ മനോഹാരിതയിൽ കുടുംബ ബന്ധങ്ങളുടെ കഥ നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ സിനിമയിൽ രവീന്ദ്രൻ കീരിത്തോട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാരംഗ് മാത്യു,അനീഷ് ഉപ്പുതോട്, ബിജു തോപ്പിൽ,ജോബി കുന്നത്തുംപാറ,ലിബിയ ഷോജൻ,ജിൻസി ജിസ്ബിൻ,ജയ,ബിഥ്യ. കെ സന്തോഷ്,സജി പി. പി ,അഭിലാഷ് വിദ്യാസാഗർ,അനിൽ കാളിദാസൻ,കെ. വി. രാജു, ബിജു വൈദ്യർ, സണ്ണി പനയ്ക്കൽ, സി. കെ. രാജു,സാജൻ മാളിയേക്കൽ,ജോമി വെൺമണി,ജോമോൻ പാറയിൽ എന്നിവരെ കൂടാതെ ബാലതാരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. നവംബറിൽ ചിത്രം തീയറ്ററിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു

Post a Comment

أحدث أقدم