ക്ഷേത്രത്തിൽ സാമൂഹ്യ വിരുദ്ധരുടെ അക്രമം രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

 


തച്ചമ്പാറ: ചൂരിയോട് പരമേശ്വരി ഗുരു മുത്തപ്പൻ ക്ഷേത്രത്തിൽ സാമൂഹ്യ വിരുദ്ധരുടെ അക്രമം.ക്ഷേത്രത്തിലെ ഫ്ളക്സ് ബോർഡുകൾ,ചുറ്റുമതിലിലെ പ്രവേശന വാതിൽ എന്നിവ തകർത്തു. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.ക്ഷേത്രത്തിന് സമീപം പൂജാരി താമസിക്കുന്ന വീട്ടിലേക്ക് കല്ലുകൾ എറിയുകയും,ക്ഷേത്രത്തിനു മുന്നിൽ സ്ഥാപിച്ച കവാടത്തിലെ ഫ്ളക്സ് കൾ,ക്ഷേത്ര കിണറിലെ മോട്ടോറിൻറെ പാനൽ ബോർഡ് എന്നിവയെല്ലാം ആയുധം ഉപയോഗിച്ച് നശിപ്പിച്ചു. പൂജാരി ബിനേഷ് കുമാറും അദ്ദേഹത്തിൻ്റെ പ്രായമായ അച്ഛനും അമ്മയും മാണ് വീട്ടിൽ ഉണ്ടായിരുന്നത്.ശബ്‌ദം കേട്ട് ഭയന്ന് പുറത്തിറങ്ങാതെ വീടിനകത്തിരുന്ന വരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.തുടർന്ന് രാവിലെ ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് എം.പ്രമോദിൻറെ നേതൃത്വത്തിൽ കല്ലടിക്കോട് പോലീസിലെത്തി പരാതിനൽക്കുകയാണ് ഉണ്ടായത്.കല്ലടിക്കോട് പോലീസ് സി ഐ ജിഎസ് സജിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ.രാജേഷ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, സെക്രട്ടറി പി.കെ. രാമചന്ദ്രൻ, എം.കെ. രാജേഷ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post