കേരള കോൺഗ്രസ് കാരാകുറുശ്ശി മണ്ഡലം കൺവെൻഷനും മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി

 


തച്ചമ്പാറ:കേരള കോൺഗ്രസ് കാരാകുറുശ്ശി മണ്ഡലം കൺവെൻഷനും മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി.ജില്ലാ സെക്രട്ടറി എം.വി.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശങ്കരൻകുട്ടി അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ എപ്പോഴത്തെയും മൗനം ദുരൂഹമാണ്.രാഷ്ട്രീയവിവാദവും ജനകീയ വിഷയങ്ങളും പ്രതിപക്ഷ ആരോപണവും ഉയരുമ്പോഴും, ആവശ്യമുള്ളപ്പോൾ ഒന്നും മിണ്ടാതിരിക്കുന്ന കൗശലം തട്ടിപ്പാണെന്നും മനുഷ്യത്വപരവും ജനാധിപത്യപരവുമായ സമീപനം പല വിഷയങ്ങളിലും ഈ സർക്കാരിൽ നിന്നും ഉണ്ടാകുന്നില്ലെന്നും ഉദ്ഘാടകൻ പറഞ്ഞു.ബിജു ജോസഫ്,ജോർജ് തച്ചമ്പാറ,സിര്‍ലി, കുര്യാക്കോസ്, ടോമി പഴുക്കുടി, ശങ്കരനാരായണൻ തുടങ്ങിയവർ മണ്ഡലം കൺവെൻഷനിൽ സംസാരിച്ചു.കോങ്ങാട് മണ്ഡലത്തിലെ വിവിധ ജനകീയ വിഷയങ്ങൾ ഉയർത്തി ആഗസ്റ്റ് 30ന് തച്ചമ്പാറ ടൗണിൽ ഏകദിന ഉപവാസം നടത്തുമെന്നും കേ​ര​ള കോ​ൺ​ഗ്ര​സ്​ ചെ​യ​ർ​മാ​ൻ പി.​ജെ.ജോ​സ​ഫി​ന്‍റെ മ​ക​ൻ അ​പു ജോ​ൺ ജോ​സ​ഫ് ഉപവാസ സമരം ഉദ്ഘാടനം ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു

Post a Comment

Previous Post Next Post