കരിമ്പ: കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീക്ഷകളുമായി,കരിമ്പ ഗ്രാമപഞ്ചായത്ത്,കരിമ്പ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ കർഷക ദിനാചരണം നടത്തി.കാലാവസ്ഥ വ്യതിയാനം കൊണ്ടും പ്രകൃതി ദുരന്തങ്ങളാലും സമാനതകളില്ലാത്ത പ്രതികൂല സാഹചര്യങ്ങളിൽ കൂടിയാണ് കാർഷികമേഖല മുന്നോട്ട് പോകുന്നത്. കർഷകരെയും കർഷകത്തൊഴിലാളികളെയും ആദരിച്ചുകൊണ്ട് ഈ വർഷത്തെ കർഷകദിനം കരിമ്പ ഗ്രാമപഞ്ചായത്തിന്റെയും കരിമ്പ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ സമൂചിതമായി ആചരിച്ചു.സഹകരണ ബാങ്കുകൾ,ഇതര ധനകാര്യ വ്യാപാര സ്ഥാപനങ്ങൾ,കനിനിറവ് ഫാർമർ പ്രൊഡ്യൂസർ കമ്പനി മുതലായവയുടെ സഹകരണത്തോടെയായിരുന്നു ഈ വർഷത്തെ കർഷകദിനത്തെ വരവേറ്റത്.കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.കരിമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കോമളകുമാരി അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളും, സംഘടനാ നേതാക്കളും, കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരും കർഷക ദിനാചരണ പരിപാടിയിൽ പങ്കെടുത്തു.വിവിധ മേഖലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെയും കർഷക തൊഴിലാളിയെയും വിദ്യാർത്ഥി കർഷകനെയും ആദരിക്കൽ,കാർഷിക ക്വിസ് മത്സരം, വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നടത്തി.
إرسال تعليق