തച്ചമ്പാറ: കോങ്ങാട് മണ്ഡലത്തിലെ നിരവധി ജനകീയ പ്രശ്നങ്ങളിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് പ്രവർത്തകർ തച്ചമ്പാറ ടൗണിൽ നടത്തിയ ഏകദിന ഉപവാസം സമാപിച്ചു.കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്റെ പുത്രനും,പാർട്ടിയുടെ സംസ്ഥാന കോഡിനേറ്ററുമായ അപു ജോൺ ജോസഫ്
ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷനായി.1963ൽ ആരംഭിച്ച കാഞ്ഞിരപ്പുഴ ഡാം കമ്മീഷൻ ചെയ്യുക.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരസഭ വിളിച്ചു ചേർത്തുകൊണ്ട് നിയമനിർമ്മാണം നടത്തി ഉപദ്രവകാരികളായ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ പഞ്ചായത്തുകളുടെ അധികാരം പുനസ്ഥാപിക്കുക.പാലക്കയത്തുള്ള തച്ചമ്പാറ കുടുംബാരോഗ്യകേന്ദ്രം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആയി ഉയർത്തുക.ബജറ്റിൽ ഉൾപ്പെടുത്തിയ തച്ചമ്പാറ കണ്ണോട്-പള്ളിക്കുറിപ്പ് പാലം ഉടൻ യാഥാർത്ഥ്യമാക്കുക തൊഴിലുറപ്പ് മേഖലയിലെ അനാസ്ഥ അവസാനിപ്പിക്കുക,തുപ്പനാട് ഇറിഗേഷൻ പ്രൊജക്റ്റ് യാഥാർത്ഥ്യമാക്കുക.തുടങ്ങി അതീവ പ്രാധാന്യമേറിയ ഇരുപത്തി അഞ്ചോളം വിഷയങ്ങളിലേക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിച്ചുള്ളതായിരുന്നു ഉപവാസ സമരം. ജില്ലാ പ്രസിഡണ്ട് ജോബി മാസ്റ്റർ,സിര്‍ളി, കുര്യാക്കോസ്,ടോമി പഴുക്കുടി,ശങ്കരനാരായണൻ,ശങ്കരൻകുട്ടി,സംസ്ഥാന നിർവാഹ സമിതി അംഗം വത്സൻ,ജില്ലാ ജനറൽ സെക്രട്ടറി ശിവരാജേഷ്,ജില്ലാ വൈസ് പ്രസിഡണ്ട് തോമസ്,പഞ്ചായത്ത് മെമ്പർ അജി തുടങ്ങിയവർ ഉപവാസ സമരത്തിൽ സംസാരിച്ചു.യുഡിഎഫ് കോങ്ങാട് നിയോജകമണ്ഡലം ചെയർമാൻ ശശികുമാർ,മുസ്ലിം ലീഗ് കോങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് നിസാമുദ്ദീൻ,തുടങ്ങിയവർ ഉപവാസ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ചാർളി മാത്യു സമരഭടന്മാർക്ക് നാരങ്ങനീര് നൽകിയാണ് ഉപവാസം അവസാനിപ്പിച്ചത്. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം ജോർജ് തച്ചമ്പാറ സ്വാഗതവും,മണ്ഡലം പ്രസിഡന്റ് കുര്യാക്കോസ് നന്ദിയും പറഞ്ഞു.
Post a Comment