പൊതു വിദ്യാഭ്യാസ മേഖലയിൽ, ജില്ലയിൽ ആദ്യമായി പൂർണ്ണമായും ശീതീകരിച്ച ക്ലാസ് മുറികൾ മുണ്ടൂർ പൊന്നേത്ത് സ്കൂളിൽ. പുതിയ കെട്ടിടം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു

 


മുണ്ടൂർ :അസഹ്യമായ ചൂടും പൊടി പടലവും,ചോര്‍ച്ചയുമുള്ള ക്ലാസ് മുറികള്‍ മറന്നേക്കൂ.അത്യാധുനിക പഠന സങ്കേതങ്ങളോടെ പൂര്‍ണമായും ശീതീകരിച്ച ക്ലാസ് മുറികള്‍ ഉള്‍പ്പെടുന്ന ബഹുനില കെട്ടിടം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് മുണ്ടൂർ-കൂട്ടുപാത എൻ എൻ എം ബി പൊന്നേത്ത് സ്കൂൾ.ജില്ലയിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ മറ്റെവിടെയുമില്ലഇത്.സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന,ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ നിറവിലുള്ള പൊതുവിദ്യാലയമാണിത്.ആദ്യനിലയിൽ പത്ത് ക്ലാസ് മുറികളും രണ്ടാംനിലയില്‍ വിശാലമായ ഹാളുമാണുള്ളത്.ആധുനിക സൗകര്യങ്ങളോടെ പൂർത്തിയായ ശീതീകരിച്ച കെട്ടിടം വിവിധ പരിപാടികളോടു കൂടി സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു.സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം എംപി വി.കെ.ശ്രീകണ്ഠനും, ഊട്ടുപുര ഉദ്ഘാടനം മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.സജിതയും,എയർ കണ്ടീഷൻഡ് ക്ലാസ് മുറികളുടെ ഉദ്ഘാടനം വത്സൻ മഠത്തിൽ,ഫുട്ബോൾ ടർഫ് നിർമ്മാണോദ്ഘാടനം സിനി സഹദേവൻ എന്നിവർ നിർവഹിച്ചു.മലമ്പുഴ എംഎൽഎ എ.പ്രഭാകരൻ അധ്യക്ഷനായി.സ്കൂൾ പ്രധാന അധ്യാപകൻ കെ.സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.ഒരു പ്രദേശത്തിന്റെ മഹത്തായ സ്വപ്നങ്ങൾക്ക് ജീവൻ പകർന്ന സുകൃത വിദ്യാലയമാണ് പൊന്നേത്ത് സ്കൂൾ. മുണ്ടൂരിലെയും പരിസരപ്രദേശങ്ങളിലെയും ആയിരങ്ങൾക്ക് അറിവ് പകർന്ന പൈതൃക വിദ്യാലയമാണിത്.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ശിവദാസ്,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീബ കണ്ണൻ,വാർഡ് മെമ്പർമാരായ വി.ലക്ഷ്മണൻ,കെ.ബി.പ്രശോഭ്,പറളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിന്ദു.പി.ആർ,എ.എം.അജിത്ത്,എസ്. നാരായണൻകുട്ടി,കെ.എം.ബഷീർ,മാധവ ദാസ്,പി.മുരളീധരൻ, ജിഷ്ണു ഭദ്രൻ,സുഭാഷ് നാഥ്,സജിനി തുടങ്ങി ജനപ്രതിനിധികളും,വിദ്യാഭ്യാസ-സാമൂഹ്യ പ്രവർത്തകരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ മാനേജർ ദിനേശ് കുമാർ സ്വാഗതവും,പിടിഎ പ്രസിഡന്റ് പി.എച്ച്.ജാഫർ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم