തച്ചമ്പാറ:പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സൗമ്യമായ ജീവിതം ലോകത്തിനു മാതൃകയാണെന്നും മതനിരപേക്ഷതയുടെ മുഖമായിരുന്നു അദ്ദേഹമെന്നും മണ്ണാർക്കാട് നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ.കേരള പ്രവാസി ലീഗ് കോങ്ങാട് മണ്ഡലം കമ്മിറ്റി പൊന്നങ്കോട് ഒരുമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് ഹനീഫ പി.എച്ച്.അധ്യക്ഷനായി.മുഹമ്മദലി ശിഹാബ്തങ്ങൾ ഇല്ല എന്നത് കേരളീയ മതേതര സമൂഹത്തിന് എന്നും ഒരു നൊമ്പരം തന്നെയാണ്.മതേതര ഭാരതത്തിന് എക്കാലത്തും മാതൃകയാക്കാവുന്ന പഠന മേഖലയാണ് പാണക്കാട് കുടുംബവും തറവാടും.ജീവകാരുണ്യ പ്രവർത്തനങ്ങളെ രാഷ്ട്രീയപ്പാർട്ടികളുടെ മുഖ്യ അജണ്ടകളിൽ ഒന്നാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചത് മുഹമ്മദ് അലി ശിഹാബ് തങ്ങളാണ്. വികാരസാന്ദ്രമായ നിമിഷങ്ങളിലൂടെയല്ലാതെ ശിഹാബ് തങ്ങളെ ഓർക്കാൻ കഴിയില്ല.യഥാർത്ഥത്തിൽ തങ്ങളെ ഓർക്കാത്ത ഒരു ദിവസം പോലും കടന്ന് പോകുന്നില്ല.ശാന്തമായ പെരുമാറ്റവും,സൗമ്യതയും സ്നേഹപുഞ്ചിരിയും കൊണ്ട് ജനങ്ങൾക്ക് പ്രിയങ്കരനായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതം എന്നും ഈ സമൂഹത്തിന് സ്നേഹ പൂനിലാവാണ്.അദ്ദേഹം പകർന്നു തന്ന സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹോദര്യത്തിന്റെയും പാഠങ്ങൾ ജീവിതത്തിൽ പകർത്തുക,അതാണ് നമുക്ക് നിർവഹിക്കാനുള്ളത്, പ്രസംഗകർ ഓർമിപ്പിച്ചു.മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീർ തെക്കൻ,മുഖ്യ പ്രഭാഷണം നടത്തി.തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു മുഖ്യാതിഥിയായി.ഹമീദ് ഹാജി,വാപ്പുട്ടി നാലകത്ത്,ഹംസ.പി.പി, ഫാത്തിമ,മുഹമ്മദലി ബുസ്താനി,ഹംസ ചേലേടൻ,മുസ്തഫ മുണ്ടുപോക്ക്,ഹസൈൻ ഹാജി,അസീസ്മുരണ്ടിയിൽ തുടങ്ങിയവർ അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചു.ഉമർ പഴമ്പൻ പ്രാർത്ഥന നടത്തി. ബഷീർ കഞ്ഞിച്ചാലി സ്വാഗതവും,ഷൗക്കത്ത് കാഞ്ഞിരപ്പുഴ നന്ദിയും പറഞ്ഞു.കേരള പ്രവാസി ലീഗ് ജില്ല,മണ്ഡലം നേതാക്കൾ പങ്കെടുത്തു.
إرسال تعليق