സമന്വയ ഓണാഘോഷം 31ന് കരിമ്പ ഹൈസ്‌കൂളിൽ

 


കല്ലടിക്കോട് :സമന്വയ കലാ സംസ്ക്കാരിക വേദി ഓണാഘോഷം വിവിധ പരിപാടികളോടെ 31ന് ഞായർ രാവിലെ 9മണി മുതൽ കരിമ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്തക്കുറിപ്പിൽ അറിയിച്ചു.  ഓണപ്പൂക്കളം, സാംസ്‌കാരിക സമ്മേളനം, ഓണപ്പാട്ടുകൾ, കൈകൊട്ടിക്കളി, തിരുവാതിരക്കളി, ഓണസദ്യ, ഓണക്കളികൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളുണ്ടാകും. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി എം.രാമൻകുട്ടി,കവി വിനയചന്ദ്രൻ പുലാപ്പറ്റ മുഖ്യാതിഥികളായി പങ്കെടുക്കും.

Post a Comment

أحدث أقدم