കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരെ എത്രയും വേഗം നടപടിവേണം:മുസ്‌ലിം ലീഗ് പ്രതിഷേധ റാലി നടത്തി

 


തച്ചമ്പാറ:ചത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അകാരണമായി ജയിലിലടച്ച ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ കോങ്ങാട് നിയോജകമണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി പ്രതിഷേധ റാലിസംഘടിപ്പിച്ചു.മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി എം എസ് നാസർ ഉൽഘാടനം ചെയ്തു.മതന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന കയ്യേറ്റങ്ങൾ രാജ്യത്തിന് കളങ്കമാണ്.ഭരണഘടന നൽകുന്ന പൗരാവകാശങ്ങളെ കാറ്റിൽ പറത്തരുത്.കന്യാസ്ത്രീകളെ അപമാനിച്ച പ്രവൃത്തി തിരുത്തണം.   നിയോജക മണ്ഡലം പ്രസിഡന്റ് നിസാമുദ്ദീൻ പൊന്നങ്കോട് അദ്ധ്യക്ഷത വഹിച്ചു. യൂസഫ് പാലക്കൽ, അബ്ബാസ് കൊറ്റിയോട്. സി.വി.യൂസഫ്,ഖാദർ പൊന്നങ്കോട്,രവീന്ദ്രൻ വാഴമ്പുറം,എൻ.അലി, മൻസൂർ തെക്കേതിൽ. പ്രസംഗിച്ചു.സാദിഖ് മണ്ണൂർ സ്വാഗതവും, യൂസഫ് കല്ലടി നന്ദിയും പറഞ്ഞു.ഷാനവാസ് ചൂരിയോട് ,ഇർഷാദ് പി.വി.സഫീർ പി.എം.മുഹമ്മദാലി ബുസ്താനി,ബഷീർ, ഷബീബ്,നസീബ് തച്ചമ്പാറ,ഷെമീർ തെക്കൻ,മുഹമ്മദാലി അറോണി,നൗഫൽ, സി.പി.ഫൈസൽ പാലപ്പുഴ.സജീർ, അൻഷാദ്, സമാൻ,ശരീഫ് പിലാത്തറ,സുനീർ പാണക്കാടൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم